തോപ്രാംകുടിയിൽ നിന്ന് ഏയ്ഞ്ചൽ, എതിരെ മറ്റൊരു ബസ്; സഡൻ ബ്രേക്കിട്ടെങ്കിലും കൂട്ടിയിടിച്ചു, 29 പേർക്ക് പരിക്ക്

Published : Sep 14, 2023, 11:25 PM IST
തോപ്രാംകുടിയിൽ നിന്ന്  ഏയ്ഞ്ചൽ, എതിരെ മറ്റൊരു ബസ്; സഡൻ ബ്രേക്കിട്ടെങ്കിലും കൂട്ടിയിടിച്ചു, 29 പേർക്ക് പരിക്ക്

Synopsis

ചെറുതോണി ഭാഗത്ത് നിന്നും തോപ്രാംകുടിയിലേക്ക് പോയ പിപിഎംഎസ് ബസ്സും തൊപ്രാംകുടി ഭാഗത്ത് നിന്നും ചെറുതോണിയിലേക്ക് വന്ന ഹോളിഏയ്ഞ്ചൽ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.  

ഇടുക്കി: ഇടുക്കി കരിമ്പൻ ചെറുതോണി റോഡിൽ അശോക കവലയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. 29 പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. എതിർ ദിശയിൽ നിന്നെത്തിയ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ നിയന്ത്രണം വിട്ട് കൂട്ടിയിടിക്കുകയായിരുന്നു.

ചെറുതോണി ഭാഗത്ത് നിന്നും തോപ്രാംകുടിയിലേക്ക് പോയ പിപിഎംഎസ് ബസ്സും തൊപ്രാംകുടി ഭാഗത്ത് നിന്നും ചെറുതോണിയിലേക്ക് വന്ന ഹോളിഏയ്ഞ്ചൽ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.  അപകടം ഉണ്ടാകാതിരിക്കാൻ ഹോളി ഏഞ്ചൽ ബസ് ഡ്രൈവർ ബ്രേക്ക് ചെയ്തെങ്കിലും വാഹനം നിരങ്ങി വന്ന് എതിരെ വന്ന പിപിഎംഎസ് ബസിൽ ഇടിക്കുകയായിരുന്നുവെന്ന്   ദൃക്സാക്ഷികൾ പറയുന്നു.

പിപിഎംഎസ് ബസ്സിനുള്ളിലുള്ളവർക്കാണ് ഏറെയും പരിക്കേറ്റത്.  അപകട സമയത്ത്  ചാറ്റൽ മഴയുണ്ടായതിനാലാണ് ബ്രേക്ക് കിട്ടാഞ്ഞെതെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. പലർക്കും തലയ്ക്കാണ് പരിക്ക്. എന്നാൽ ആരുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. അപകടത്തിൽ ഇരു ബസ്സുകൾക്കും കേടുപാടുകൾ സംഭവിച്ചു.

Read More :  'ഗെയിം ഇൻസ്റ്റാൾ ചെയ്തു, പിന്നാലെ വാട്ട്സ്ആപ്പിൽ മെസേജ്, നഗ്ന ചിത്രം പ്രചരിപ്പിച്ച് ഭീഷണി'; അപര്‍ണ പ്രശാന്തി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വൻ പ്രഖ്യാപനം; 'രണ്ട് എസ്റ്റേറ്റുകളിലായി 300 ഏക്കറില്‍ സോളാര്‍ പ്ലാന്‍റ്; കാസര്‍കോട് കേരളത്തിന്‍റെ സോളാര്‍ ഹബ്ബ് ആകും'
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... പാമ്പുകളുണ്ട് സൂക്ഷിക്കുക; പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ പരിഭ്രാന്തിയിലാക്കി മൂർഖൻ പാമ്പുകൾ