ഓസ്‌ട്രേലിയയില്‍ നിന്നും നാട്ടിലെത്തി 2 ദിവസം മാത്രം, കോഴിക്കോട് വാഹനാപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം

Published : Feb 11, 2026, 08:06 PM IST
Kozhikode accident death

Synopsis

കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന അശ്വിന്‍ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കാറില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലൂടെ അശ്വിന്‍ അല്‍പ ദൂരം നിരങ്ങി നീങ്ങിപ്പോയിരുന്നു.

കോഴിക്കോട്: ഓസ്‌ട്രേലിയയില്‍ നിന്നും രണ്ട് ദിവസം മുന്‍പ് നാട്ടിലെത്തിയ വിദ്യാര്‍ത്ഥിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. കോഴിക്കോട് പേരാമ്പ്ര മുതുവണ്ണാച്ച സ്വദേശി അശ്വിന്‍ രാജ്(22) ആണ് മരിച്ചത്. നടുവണ്ണൂരിനടുത്ത് കരുവണ്ണൂരില്‍ അശ്വിന്‍ സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 8.30 ഓടെ കരുവണ്ണൂര്‍ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം നടന്നത്. കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന അശ്വിന്‍ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കാറില്‍ കൂട്ടിയിടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തില്‍ റോഡിലൂടെ അശ്വിന്‍ അല്‍പ ദൂരം നിരങ്ങി നീങ്ങിപ്പോയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ മൊടക്കല്ലൂരിലെ സ്വകാര്യ മഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓസ്‌ട്രേലിയയില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്ന അശ്വിന്‍ രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. അധ്യാപകരായ ചെറുവലത്ത് രാജന്റെയും(റിട്ട. അധ്യാപകന്‍, എംജെ വിഎച്ച്എസ്എസ്, വില്യാപ്പള്ളി) ബിനിതയുടേയും(എജെജെഎം എച്ച്എസ് ചാത്തന്‍കോട്ട്‌നട) മകനാണ്. സഹോദരന്‍ അഭയ് ബി. രാജ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

10 ദിവസം, അന്വേഷിച്ച് കണ്ടെത്തിയത് 224 മൊബൈൽ ഫോണുകൾ, കണ്ടെത്തിയതിൽ ഏറെയും നോർത്ത് പറവൂരിൽ നിന്ന് നഷ്ടമായവ
ലോറിയിൽ കിടന്നുറങ്ങിയ ഡ്രൈവറുടെ മുഖം കടിച്ച് കീറി തെരുവ് നായ, മോതിര വിരലിന്‍റെ അറ്റം കടിച്ചെടുത്തു, കീഴ് ചുണ്ട് രണ്ട് കഷണമായി