ലോറിയും ബൈക്കും കൂട്ടിയിടിച്ചു; കാസർകോട് 22 കാരന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

By Web TeamFirst Published Mar 28, 2023, 2:27 PM IST
Highlights

ആദിലിനൊപ്പം ബൈക്കിലുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്

കാസർകോട്: ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. മഞ്ചേശ്വരത്തിനടുത്ത് ഹൊസങ്കടിയിലാണ് അപകടം നടന്നത്. കുമ്പള മഹാത്മാ കോളേജ് വിദ്യാർത്ഥിയായ ആദിൽ ആണ് മരിച്ചത്. 22 വയസായിരുന്നു. ആദിലിനൊപ്പം ബൈക്കിലുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

click me!