കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; നാല് പേർക്ക് ഗുരുതര പരിക്ക്

Published : Jul 25, 2020, 07:10 PM ISTUpdated : Jul 25, 2020, 07:29 PM IST
കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; നാല് പേർക്ക് ഗുരുതര പരിക്ക്

Synopsis

വള്ളുവങ്ങാട്ടെ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന അഞ്ചംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്

പാണ്ടിക്കാട്: വള്ളുവങ്ങാട് പാലത്തിൽനിന്ന് കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. മഞ്ചേരി നെല്ലിക്കുത്ത് സ്വദേശി അബ്ദുൾ നാസറിന്റെ മകൻ മുഹമ്മദ് നാസിഫ് (23) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലോടെയാണ് അപകടം. വള്ളുവങ്ങാട്ടെ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന അഞ്ചംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. 

മഞ്ചേരി കാരാപ്പറമ്പ് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. വള്ളുവങ്ങാട് പാലത്തിന്റെ കൈവരികൾ തകർത്ത് കാർ കാക്കത്തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. പ്രദേശവാസികളുടെ നേതൃത്വത്തിൽ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. കാർ പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. 

പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് നാസിഫ് മരിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ പി ശിബിലി (23)യെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മണ്ണയിൽ സ്വഫ്വാൻ (24), മുഹമ്മദ് നബീൽ (20), കെ അജ്മൽ (22) എന്നിവരെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അമിതവേഗമാണ് അപകട കാരണമെന്നാണ് നിഗമനം.

മലപ്പുറം ജില്ലയിൽ 68 പേർക്ക് കൂടി കൊവിഡ്; പുതിയ രോഗികളേക്കാൾ രണ്ടിരട്ടിയലധികം രോഗമുക്തർ

വളർത്തുനായയുടെ കാലുകൾ സാമൂഹ്യവിരുദ്ധർ തല്ലിയൊടിച്ചു; സംഭവം അരൂരില്‍

PREV
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം