അരിച്ചാക്ക് മുകളിലേക്ക് കയറ്റുന്നതിനിടെ മില്ലിലെ ലിഫ്റ്റ് പൊട്ടിവീണു, മലപ്പുറത്ത് ജീവനക്കാരന് ദാരുണാന്ത്യം

Published : May 30, 2025, 12:24 PM IST
അരിച്ചാക്ക് മുകളിലേക്ക് കയറ്റുന്നതിനിടെ മില്ലിലെ ലിഫ്റ്റ് പൊട്ടിവീണു, മലപ്പുറത്ത് ജീവനക്കാരന് ദാരുണാന്ത്യം

Synopsis

ലിഫ്റ്റിന്റെ ഇരുമ്പുകയർ പൊട്ടി, അരിച്ചാക്കോടെ ലിഫ്റ്റ് അജ്‌നാസിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.

മലപ്പുറം: അരിച്ചാക്ക് കയറ്റുന്നതിനിടെ ലിഫ്റ്റ് പൊട്ടിവീണ് ധാന്യപ്പൊടി മില്ലിലെ ജീവനക്കാരന് ദാരുണാന്ത്യം.  മലപ്പുറം ഹാജിയാർപ്പള്ളി മുതുവത്തുപറമ്പ് സ്വദേശി വടക്കേവീട്ടിൽ അഷ്‌റഫിന്റെ മകൻ അജ്‌നാസ് (23) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തോടെയാണ് അപകടം. ഹാജിയാർപ്പള്ളി അമ്പായത്തോടിൽ പ്രവർത്തിക്കുന്ന മില്ലിലെ ലിഫ്റ്റാണ് പൊട്ടിവീണത്. ലിഫ്റ്റിന്റെ ഇരുമ്പുകയർ പൊട്ടി, അരിച്ചാക്കോടെ ലിഫ്റ്റ് അജ്‌നാസിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഇവിടുത്തെ ജീവനക്കാരനാണ് മരണപ്പെട്ട അജ്‌നാസ്. 

ബുധനാഴ്ച രാത്രി പത്ത് മണിയോടെ അരിച്ചാക്കുകൾ നിറച്ച ലിഫ്റ്റ് ഉയർത്തുന്നതിനിടെയാണ് ലിഫ്റ്റ് പൊട്ടിയത്. പത്ത് മീറ്ററോളം ഉയരത്തിൽനിന്ന് രണ്ട് ചാക്ക് അരിയടക്കമാണ് വീണത്. പരിക്കേറ്റ അജി്‌നാസിനെ ഉടൻ തന്നെ മലപ്പുറത്തെയും പിന്നീട് പെരിന്തൽമണ്ണയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ അഞ്ചോടെ മരണം സംഭവിക്കുകയായിരുന്നു. 

മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വൈകീട്ട് വലിയങ്ങാടി ജുമാ മസ്ജിദ് കബറിസ്താനിൽ കബറടക്കി. അസ്വാഭാവിക മരണത്തിന് മലപ്പുറം പൊലീസ് കേസെടുത്തു. മാതാവ്: റസിയ. സഹോദരങ്ങൾ: അംജത യാസ്മിൻ, അംന. നിശ്ചിത ഇടവേളകളിൽ പരിശോധനയും അറ്റകുറ്റപ്പണികളും നടത്തിയില്ലെങ്കിൽ ലിഫ്റ്റ് അപകടം വിളിച്ചുവരുത്തുമെന്ന് അഗ്‌നി രക്ഷാസേന മുന്നറിയിപ്പു നൽകുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ