നിലമ്പൂരിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ നിന്ന് ജനലിലൂടെ താഴേക്ക് വീണ് യുവാവ് മരിച്ചു

Published : Jun 23, 2025, 01:23 PM IST
Ajay kumar

Synopsis

ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ റൂമിലെ ജനാലയിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു.

മലപ്പുറം: നിലമ്പൂരിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു. കോഴിക്കോട് പെരുവണ്ണാമൂഴി കള്ള്ഷാപ്പ് തൊഴിലാളി ദിനേശന്റെ മകന്‍ അജയ് കുമാര്‍ (23) ആണ് മരിച്ചത്. പാര്‍ക്ക് റസിഡന്‍സി ഹോട്ടലിന്‍റെ മൂന്നാം നിലയിലെ 4002 നമ്പര്‍ മുറിയിലായിരുന്നു അജയ് താമസിച്ചിരുന്നത്. ഇയാള്‍ ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ റൂമിലെ ജനാലയിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു.

മൂന്നാം നിലയിലെ ഹോട്ടല്‍ മുറിയുടെ ജനലിലൂടെ താഴേക്ക് വീഴാണ് മരണം. എന്നാൽ എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: വിധി എന്തായാലും ഇന്ന് പ്രതികരിക്കാനില്ലെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ
പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്