വണ്ടൂരിൽ വീട്ടിൽ ആരുമില്ലാത്ത സമയത്ത് മോഷണം; കവർന്നത് 24 പവൻ സ്വർണം

Published : Nov 18, 2026, 01:15 PM IST
police jeep

Synopsis

മലപ്പുറം വണ്ടൂരിൽ അഡ്വ. ഹുസൈന്റെ വീട് കുത്തിത്തുറന്ന് വൻ കവർച്ച നടന്നു. കുടുംബം എറണാകുളത്ത് പോയ സമയത്ത് മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. സംഭവത്തിൽ വണ്ടൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലപ്പുറം: വീട് കുത്തിത്തുറന്ന് 24 പവന്‍ സ്വര്‍ണാഭരണങ്ങളും 4,000 രൂപയും കവര്‍ന്നു. വണ്ടൂര്‍ വാളോരിങ്ങലില്‍ അഡ്വ. ഹുസൈന്റെ വീട്ടിലാണ് മോഷണം നടന്നത്. കുടുംബം വീട്ടിലില്ലാത്ത സമയം നോക്കിയാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്. എറണാകുളത്ത് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് ഹുസൈനും കുടുംബവും ഈ മാസം 14ന് രാവിലെ പോയിരുന്നു. വീട്ടില്‍ ആളില്ലാത്ത സാഹചര്യം മുതലെടുത്ത മോഷ്ടാക്കള്‍ മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് അകത്തു കടന്നത്. അലമാരയില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഇതിന് പുറമെ 4,000 രൂപയും നഷ്ടപ്പെട്ടു.

ഹുസൈന്റെ സഹോദരന്‍ ഖാലിദ് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടതിനെ തുടര്‍ന്ന് അകത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി മനസ്സിലായത്. ഉടന്‍തന്നെ വിവരം പൊലീസിനെ അറിയിച്ചു. വിവരമറിഞ്ഞ് വണ്ടൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്തെത്തിച്ചു. വീടിന്റെ പരിസരവും മോഷണം നടന്ന മുറികളും പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബം വീട്ടിലില്ലാത്ത സമയം കൃത്യമായി മനസ്സിലാക്കിയാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവം പ്രദേശവാസികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബാങ്കില്‍നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് 9.95 ലക്ഷം രൂപ കവര്‍ന്നു; ഹവാല പണമെന്ന് സംശയം, യുവാവ് അറസ്റ്റില്‍
സ്മാര്‍ട്ട് വാച്ചിന് വാറന്‍റി നിഷേധിച്ചു; ഉപഭോക്താവിന് 58999 രൂപ നല്‍കാന്‍ ഉത്തരവ്