ഹമ്പടാ കുട്ടിഡ്രൈവർമാരെ... 10 മിനുട്ടിനുളിൽ പൊക്കിയത് 25 ഇരുചക്രവാഹനങ്ങള്‍

By Web TeamFirst Published Jan 31, 2020, 7:21 PM IST
Highlights

ലൈസൻസും, ഹെൽമെറ്റും ഇല്ലാതെയും രണ്ടിൽ കൂടുതൽ പേർ സഞ്ചരിച്ചതിനുമാണ് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്

വണ്ടൂർ: നിരത്തിലൂടെ ലൈസന്‍സ് ഇല്ലാതെ പായുന്ന കുട്ടി ഡ്രൈവർമാരെ കണ്ണുവെച്ച് പൊലീസ്. വെള്ളിയാഴ്ച്ച രാവിലെ പോരൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്ത് നിന്ന് മാത്രം കസ്റ്റഡിയിലെടുത്തത് 25 ലധികം ഇരുചക്രവാഹനങ്ങളാണ്. ലൈസൻസും, ഹെൽമെറ്റും ഇല്ലാതെയും രണ്ടിൽ കൂടുതൽ പേർ സഞ്ചരിച്ചതിനുമാണ് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

കുട്ടികളോട് രക്ഷിതാക്കളുമായി സ്റ്റേഷനിലെത്താനാണ് പൊലീസ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. കുട്ടികൾക്ക് വാഹനമോടിക്കാൻ നൽകുന്ന രക്ഷിതാക്കളും നിയമ നടപടി നേരിടേണ്ടി വരുമെന്ന് പൊലീസ് പറഞ്ഞു.

എസ് പി സി, നേവി വിംഗ് എന്നിവയുടെ സഹകരണത്തോടെ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി നടത്തിയ ബോധവൽക്കരണത്തിന് ശേഷവും നിയമലംഘനങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് പരിശോധന കർശനമാക്കാൻ പൊലീസ് തീരുമാനിച്ചത്. നിലവിൽ പൊലീസ് സ്റ്റേഷന് മുൻവശം എല്ലാ ദിവസവും വാഹന പരിശോധന നടത്തുന്നുണ്ട്.

എന്‍ആര്‍സിക്ക് പകരം കോണ്‍ഗ്രസിന്‍റെ എന്‍ആര്‍യു; രജിസ്റ്റര്‍ ചെയ്ത് ലക്ഷങ്ങള്‍

വുഹാനിലെ തെരുവില്‍ അനാഥമായി വൃദ്ധന്‍റെ മൃതദേഹം, തിരിഞ്ഞുപോലും നോക്കാതെ ആളുകള്‍

'ശിക്ഷ നടപ്പാക്കാനാവുന്നില്ലെങ്കിൽ ഭരണഘടന കത്തിച്ചുകളയണം'; പൊട്ടിക്കരഞ്ഞ് നിര്‍ഭയയുടെ അമ്മ

കേന്ദ്ര സഹമന്ത്രി അനുരാഗ് താക്കൂറിനെതിരെ പരാതിയുമായി മലയാളി വിദ്യാർത്ഥി

 

click me!