Asianet News MalayalamAsianet News Malayalam

'ശിക്ഷ നടപ്പാക്കാനാവുന്നില്ലെങ്കിൽ ഭരണഘടന കത്തിക്കൂ'; പൊട്ടിക്കരഞ്ഞ് നിര്‍ഭയയുടെ അമ്മ

നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് നിര്‍ഭയയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Nirbhayas Mother Says Convicts Lawyer Challenged Hanging Will Never Happen
Author
Delhi, First Published Jan 31, 2020, 6:09 PM IST

ദില്ലി: നീതിക്കായി പോരാട്ടം തുടരുമെന്ന് ദില്ലിയിൽ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിർഭയയുടെ അമ്മ ആശ ദേവി. അനന്തകാലത്തേക്ക് വധശിക്ഷ നടക്കില്ലെന്ന് പ്രതികള്‍ വെല്ലുവിളിക്കുകയാണ്. കോടതിയും സര്‍ക്കാരും കുറ്റവാളികള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. ഇവര്‍ക്ക് ശിക്ഷ നല്‍കിയില്ലെങ്കില്‍ ഭരണഘടന തന്നെ കത്തിച്ചുകളയണമെന്നും നിർഭയയുടെ അമ്മ പറഞ്ഞു. 

നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുള്ള പട്യാലകോടതി വിധി വന്നതിന് പിന്നാലെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് നിര്‍ഭയയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ നാട്ടില്‍ പെണ്‍ക്കുട്ടികള്‍ക്ക് ഒരു വിലയുമില്ലെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു. പ്രതികള്‍ നിയമ വ്യവസ്ഥയെ പരിഹസിക്കുകയാണ്. ഈ വ്യവസ്ഥയില്‍ വിശ്വാസമില്ലെന്നും നിര്‍ഭയയുടെ അമ്മ കൂട്ടിച്ചേര്‍ത്തു. 

ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതെ വരെ നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷയ്ക്ക് സ്‌റ്റേ നല്‍കുന്നു എന്നാണ് ജഡ്ജി പറഞ്ഞത്. വധശിക്ഷയ്ക്ക് എതിരെ കേസിലെ പ്രതിയായ വിനയ് ശര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് ദില്ലി പട്യാല കോടതിയുടെ നടപടി. വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ തിഹാർ ജയിലിൽ നടക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്. 

Also Read: നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ നീട്ടി, നാളെ തൂക്കിലേറ്റില്ല

Follow Us:
Download App:
  • android
  • ios