എന്നും കുളിക്കാനിറങ്ങുന്ന കടവ്, മരക്കുറ്റിയിൽ പിടിച്ച് നിന്ന ശേഷം താഴ്ന്ന് പോയി ശരത്, ഞെട്ടൽ മാറാതെ നാട്ടുകാർ

Published : Aug 13, 2025, 08:48 PM ISTUpdated : Aug 13, 2025, 09:36 PM IST
drowned death

Synopsis

കുളിക്കുന്നതിനിടെ മറുകരയിലേക്ക് നീന്താന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുപോകുകയും വെള്ളത്തിലുണ്ടായിരുന്നു മരക്കുറ്റിയില്‍ പിടിച്ച് അല്‍പ്പനേരം നിന്നതിന് ശേഷം താഴ്ന്നുപോകുകയുമായിരുന്നു

കല്‍പ്പറ്റ: സ്ഥിരമായി കുളിക്കാനെത്തുന്ന സുപരിചിതമായ കുളിക്കടവിൽ 25കാരൻ മുങ്ങിമരിച്ചതിന്റെ നടുക്കത്തിലാണ് പടിഞ്ഞാറത്തറ. ഇന്ന് ഉച്ചയ്ക്കാണ് യുവാവ് ഡാം റിസര്‍വോയറില്‍ മുങ്ങിമരിച്ചത്. പടിഞ്ഞാറത്തറ കുട്ടിയമവായല്‍ മംഗളംക്കുന്ന് ഉന്നതിയിലെ ശരത് ഗോപി (25) ആണ് ബാണാസുര ഡാം റിസോര്‍വോയര്‍ ഏരിയയില്‍ മുങ്ങി മരിച്ചത്. യുവാവ് വെള്ളത്തില്‍ അകപ്പെട്ടത് നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് കല്‍പ്പറ്റയില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഫയര്‍ഫോഴ്‌സ് സ്‌ക്യൂബ ടീം അപകടസ്ഥലത്ത് എത്തി ഇരുപത് മിനിറ്റിനുള്ളില്‍ തന്നെ യുവാവിനെ കണ്ടെത്താനായിരുന്നു. കടുത്ത തണുപ്പും ശക്തമായ മഴയും തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നെങ്കിലും ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ പിന്‍മാറിയില്ല. 45 അടി താഴ്ചയില്‍ നിന്നുമാണ് മൃതദേഹം പുറത്തെടുത്തത്. ഡാം റിസര്‍വോയറിനോട് തൊട്ടുചേര്‍ന്ന് തന്നെയാണ് മരിച്ച ശരത്‌ഗോപിയുടെ വീട്.

അപകടം സംഭവിച്ച സ്ഥലത്ത് യുവാവ് സ്ഥിരമായി കുളിക്കാൻ ഇറങ്ങാറുള്ളതായിരുന്നു. പതിവ് പോലെ ഉച്ചക്ക് രണ്ടര മണിയോടെയാണ് ഇദ്ദേഹം വെള്ളത്തിലിറങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നത്. കുളിക്കുന്നതിനിടെ മറുകരയിലേക്ക് നീന്താന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുപോകുകയും വെള്ളത്തിലുണ്ടായിരുന്നു മരക്കുറ്റിയില്‍ പിടിച്ച് അല്‍പ്പനേരം നിന്നതിന് ശേഷം താഴ്ന്നുപോകുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.

മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കല്‍പ്പറ്റ സ്റ്റേഷന്‍ ഓഫീസര്‍ അര്‍ജുന്‍ കെ കൃഷ്ണന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എന്‍.ആര്‍. ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അഗ്‌നിരക്ഷ സേനയുടെ സ്‌ക്യൂബ ടീമിന്റെ തിരച്ചില്‍. സ്‌ക്യൂബ ഡൈവര്‍മാരായ അമല്‍ദേവ്, യു. ജിനിഷ് എന്നിവരായിരുന്നു ഡാം റിസര്‍വോയറില്‍ തിരച്ചിലിനിറങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു