26 വയസുള്ള യുവാവ്, പൊലീസിന് വിവരം ലഭിച്ചു; കായംകുളം സെയ്ദരു പള്ളിക്ക് സമീപം കറങ്ങിനടന്ന് മയക്കുമരുന്ന് കച്ചവടം, പിടിയിലായി

Published : Jul 12, 2025, 11:44 PM ISTUpdated : Jul 13, 2025, 10:36 AM IST
MDMA ARREST

Synopsis

മുൻപും ലഹരിമരുന്നുമായി പിടിയിലായിട്ടുള്ള ഇയാൾ അന്യസംസ്ഥാനത്ത് നിന്നാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു

കായംകുളം: കായംകുളം പത്തിയൂർ എരുവ ഭാഗത്ത് നിന്നും എം ഡി എം എയുമായി യുവാവ് പിടിയിൽ. കുഴിനാട്ട് വീട്ടിൽ ഉണ്ണി (26) യെ ആണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പൊലീസും ചേർന്നാണ് പിടികൂടിയത്. സെയ്ദരു പള്ളി സമീപം കറങ്ങിനടന്ന് മയക്കുമരുന്ന് വിൽപ്പന നടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടന്ന പരിശോധനയിൽ 16 ഗ്രാം എം ഡി എം എയുമായി ഇയാളെ പിടികൂടുകയായിരുന്നു.

അന്യ സംസ്ഥാനത്ത് നിന്ന് കൊണ്ടുവന്ന എം ഡി എം എ ഇവിടെ വിതരണം ചെയ്യാനായി എത്തിയതായിരുന്നു പ്രതി. കഴിഞ്ഞ മേയ് മാസത്തിലും ഇയാളെ ഹാഷിഷ് ഓയിലുമായി പിടികൂടിയിരുന്നു. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ നർക്കോട്ടിക് സെൽ ഡി വൈ എസ്‌ പി ബി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം ഡി വൈ എസ്‌ പി ബിനു കുമാർ ടി യുടെ നേതൃത്വത്തിൽ കായംകുളം സി ഐ അരുൺ ഷാ, എസ്‌ ഐമാരായ രതീഷ് ബാബു, സുധീർ, കൃഷ്ണലാൽ, എ എസ് ഐ റെജി, എസ്‌ സി പി ഒ ജിജ, സി പി ഒമാരായ പത്മദേവ്, ശിവകുമാർ, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ