കിട്ടിയ വിവരം കിറുകൃത്യം, കലവൂര്‍ ബസ് സ്റ്റോപ്പിന് സമീപത്തെത്തിയപ്പോൾ പരുങ്ങിയ യുവാവിനെ പൊലീസ് പിടികൂടി; കഞ്ചാവ് കണ്ടെടുത്തു

Published : Jul 12, 2025, 10:13 PM IST
arrest

Synopsis

തണ്ണീർമുക്കം മുട്ടത്തിപ്പറമ്പ് പീസ് വില്ലയിൽ അരുൺ സേവ്യർ വർഗീസിനെയാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

ആലപ്പുഴ: രഹസ്യവിവരത്തെ തുടര്‍ന്ന് കലവൂര്‍ ബസ് സ്റ്റോപ്പിന് സമീപം എക്സൈസ് നടത്തി പരിശോധനയില്‍ 1.750 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. തണ്ണീർമുക്കം മുട്ടത്തിപ്പറമ്പ് പീസ് വില്ലയില്‍ അരുൺ സേവ്യർ വർഗീസിനെയാണ് പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് മാരായ ഇ കെ അനിൽ, വേണു സി വി, ഷിബു പി ബെഞ്ചമിൻ, സിവിൽ എക്സൈസ് ഓഫിസര്‍മാരായ വിപിൻ വി ബി, ഗോപി കൃഷ്ണൻ, അരുൺ എ പി, വനിതാ സിവിൽ എക്സൈസ് ഓഫിസര്‍ ജയകുമാരി വി കെ, സിവിൽ എക്‌സൈസ് ഓഫിസര്‍ ഡ്രൈവർ വർഗീസ് എ ജെ, സൈബർ സെൽ ഉദ്യോഗസ്ഥരായ പ്രമോദ്, അൻഷാദ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരസ്യമദ്യപാനം ചോദ്യം ചെയ്‌ത പോലീസിന് നേരെ ആക്രമണം: കെ എസ് യു നേതാവടക്കം പിടിയിൽ
പ്രസവത്തിനായി ആധാര്‍ എടുക്കാൻ വന്നതാണ് 6 മാസം ഗര്‍ഭിണിയായ മകൾ, പതിയിരുന്ന് പിതാവും സംഘവും പക തീര്‍ത്തു, അരുംകൊലയക്ക് കാരണം ജാതി മാറി വിവാഹം