ചേർത്തലയില്‍ ഭര്‍തൃമതിയായ 27 കാരി 17 വയസുകാരനുമായി നാടുവിട്ടു, ഒന്നിച്ച് ജീവിക്കാൻ പദ്ധതി, പോക്സോ കേസില്‍ അറസ്റ്റില്‍

Published : Sep 02, 2025, 10:32 PM IST
students elope

Synopsis

ഭർത്താവിനെ ഉപേക്ഷിച്ചാണ് മക്കളുമായി വിദ്യാർഥിക്കൊപ്പം നാടുവിട്ടത്. വിദ്യാർഥിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതിപ്പെട്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.

ചേർത്തല: ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ 27കാരി മക്കളുമൊത്ത് 17 വയസുകാരനുമായി നാടുവിട്ടു. പതിനേഴുകാരനായ വിദ്യാർഥിയുടെ വീട്ടുകാരുടെ പരാതിയിൽ യുവതിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഫോണിൽ ബന്ധുവിന് വാട്സാപ്പ് മെസേജ് അയച്ചതോടെയാണ് ഇവരെ കണ്ടെത്തിയത്. ഫോണ്‍ ഓഫ് ചെയ്ത ശേഷമാണ് യുവതി 17കാരനുമായി യാത്ര ആരംഭിച്ചത്. ബെംഗളൂരുവിലെത്തിയ ശേഷം ഫോണ്‍ ഓണാക്കി വാട്സാപ്പ് തുറന്നതോടെയാണ് പിടിവീണത്. വിദ്യാർഥിക്കൊപ്പം ഒന്നിച്ചു ജീവിക്കാനായിട്ടാണ് യുവതി നാട് വിട്ടതെന്ന് പറയുന്നു. കർണാടകയിലെ കൊല്ലൂരിൽ നിന്ന് നാലുപേരെയും പൊലീസ് കണ്ടെത്തി തിരിച്ചെത്തിച്ചു.

യുവതിയെ പൊലീസ് അപ്പോൾ തന്നെ അറസ്റ്റ് ചെയ്തു. ഭർത്താവിനെ ഉപേക്ഷിച്ചാണ് മക്കളുമായി വിദ്യാർഥിക്കൊപ്പം നാടുവിട്ടത്. വിദ്യാർഥിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതിപ്പെട്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. ആദ്യം ബെംഗളൂരുവിലേക്കാണ് ഇവർ എത്തിയത്. പിന്നീട് കൊല്ലൂരിലേക്ക് തിരിച്ചു. ബെംഗളൂരുവിൽ നിന്നും സംഘത്തെ പിന്തുടർന്നാണ് പൊലീസ് കൊല്ലൂരിൽ വച്ച് അറസ്റ്റ് ചെയ്തത്. ഫോൺ ഉപയോഗിക്കാതെയായിരുന്നു ഇവരുടെ യാത്ര. ബെംഗളൂരുവിലെത്തിയെന്ന വിവരത്തെ തുടർന്ന് പൊലീസ് പരിശോധിച്ചെത്തിയെങ്കിലും മുങ്ങി.

പിന്നീട് യുവതി ഫോണിൽ ബന്ധുവിന് വാട്സാപ്പ് മെസേജ് അയച്ചതോടെയാണ് വിവരം ലഭിച്ചത്. ഇതുപിന്തുടർന്ന് ചേർത്തല പൊലീസ് കൊല്ലൂരിലെത്തി യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും നാട്ടിലെത്തിച്ച പോലീസ് വിദ്യാർഥിയെ ബന്ധുക്കൾക്കൊപ്പം വിട്ടു. മക്കളെ യുവതിയുടെ ഭർത്താവിനെ ഏൽപ്പിച്ചു.

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി