ചേർത്തലയിൽ കാറും ബൈക്കും കൂട്ടിയിച്ച് അപകടം, റോഡിലേക്ക് തെറിച്ച് വീണ് യുവാവിന് ദാരുണാന്ത്യം

Published : Oct 24, 2026, 07:39 PM IST
Arun Ramesh

Synopsis

വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ അരുണിനെ നാട്ടുകാർ ഉടൻതന്നെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചേർത്തല: ആലപ്പുഴ തെക്കേ അങ്ങാടി ജങ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് 21-ാം വാർഡ് പുത്തൻവെളിയിൽ ടി വി രമേശൻ - രേവമ്മ ദമ്പതികളുടെ മകൻ അരുൺ രമേശ് (28) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ അരുണിനെ നാട്ടുകാർ ഉടൻതന്നെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എറണാകുളത്ത് ഐ ടി മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. മൃതദേഹം അരൂക്കുറ്റി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം രാത്രിയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സഹോദരി: അർത്ഥന.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വയനാട് ലക്കിടിയിൽ പൊലീസിന്റെ വാഹനപരിശോധന; എംഡിഎംഎയുമായി തമിഴ്നാട് സ്വദേശികൾ പിടിയിൽ
ചേർത്തലയിൽ അഞ്ച് കൊല്ലം മുമ്പ് സ്കൂട്ടറിൽ 1.21 കിലോഗ്രാം കഞ്ചാവുമായി പിടിയിലായി; പ്രതിക്ക് 2 വർഷം തടവും പിഴയും