ചേർത്തലയിൽ അഞ്ച് കൊല്ലം മുമ്പ് സ്കൂട്ടറിൽ 1.21 കിലോഗ്രാം കഞ്ചാവുമായി പിടിയിലായി; പ്രതിക്ക് 2 വർഷം തടവും പിഴയും

Published : Oct 24, 2026, 06:11 PM IST
Cherthala drug case

Synopsis

മേനാശേരി ജംഗ്ഷന് ഏകദേശം 150 മീറ്റർ വടക്കുമാറി റോഡിന്റെ കിഴക്കരുകിൽ വെച്ച് സ്കൂട്ടറിൽ 1.210 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടു വരുകയായിരുന്ന പ്രതിയെ ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി ജെറോയിയും സംഘവും ചേർന്ന് പിടികൂടുകയായിരുന്നു.

ചേർത്തല: ആലപ്പുഴ ചേർത്തലയിൽ സ്കൂട്ടറിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് രണ്ട് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പട്ടണക്കാട് വില്ലേജിൽ മേനാശേരി മുറിയിൽ പടന്നത്തറ വീട്ടിൽ അനിൽ മോഹൻ (31) ആണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആലപ്പുഴ അഡീഷണൽ ഡി എസ് സി-3 ജഡ്ജ് എം ശുഹൈബ് ശിക്ഷ വിധിച്ചത്. 2021 ഫെബ്രുവരി 7നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മേനാശേരി ജംഗ്ഷന് ഏകദേശം 150 മീറ്റർ വടക്കുമാറി റോഡിന്റെ കിഴക്കരുകിൽ വെച്ച് സ്കൂട്ടറിൽ 1.210 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടു വരുകയായിരുന്ന പ്രതിയെ ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി ജെറോയിയും സംഘവും ചേർന്ന് പിടികൂടുകയായിരുന്നു.

1985ലെ എൻ ഡി പി എസ് ആക്റ്റ് 20(b)(ii)B, 25 വകുപ്പുകൾ പ്രകാരം ചേർത്തല എക്സൈസ് റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തു. അന്നത്തെ ചേർത്തല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി എം ഷാജഹാൻ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് നടന്ന വിസ്താരത്തിനൊടുവിൽ പ്രതി കുറ്റം ചെയ്തതായി തെളിയുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി വി ജയചന്ദ്രൻ ഹാജരായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാറും ജീപ്പും ബൈക്കുമടക്കം 310 വാഹനങ്ങൾ വിലക്കുറവിൽ സ്വന്തമാക്കാം; കൊച്ചിയിൽ ഇ- ലേലവുമായി കേരള പൊലീസ്
മുൻവൈരാ​ഗ്യം; തിരുവനന്തപുരത്ത് അയൽവാസിയെ കുത്തിപരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ