വയനാട് ലക്കിടിയിൽ പൊലീസിന്റെ വാഹനപരിശോധന; എംഡിഎംഎയുമായി തമിഴ്നാട് സ്വദേശികൾ പിടിയിൽ

Published : Oct 24, 2026, 07:28 PM IST
wayanad vythiri lakkidi mdma

Synopsis

കഴിഞ്ഞ ദിവസം രാത്രി ലക്കിടിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്. സബ് ഇന്‍സ്പെക്ടര്‍ കെ.കെ സോബിന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എ.വി നൗഫല്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി.പി ആഷിക്ക്, ഉനൈസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

കല്‍പ്പറ്റ(വയനാട്): വൈത്തിരി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഉപയോഗത്തിനും വില്പനക്കുമായി കൈവശം വെച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍. പന്തല്ലൂര്‍ എരുമാട് കല്ലെങ്കല്‍ കെ.ഇ.നൗഫല്‍(50), ഗുഡല്ലൂര്‍ രാജഗോപാലപുരം കെ.എം. മുഹമ്മദ് നഫീസ്(37) എന്നിവരെയാണ് വൈത്തിരി പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് 8.520 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

കഴിഞ്ഞ ദിവസം രാത്രി ലക്കിടിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്. സബ് ഇന്‍സ്പെക്ടര്‍ കെ.കെ സോബിന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എ.വി നൗഫല്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി.പി ആഷിക്ക്, ഉനൈസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചേർത്തലയിൽ കാറും ബൈക്കും കൂട്ടിയിച്ച് അപകടം, റോഡിലേക്ക് തെറിച്ച് വീണ് യുവാവിന് ദാരുണാന്ത്യം
ചേർത്തലയിൽ അഞ്ച് കൊല്ലം മുമ്പ് സ്കൂട്ടറിൽ 1.21 കിലോഗ്രാം കഞ്ചാവുമായി പിടിയിലായി; പ്രതിക്ക് 2 വർഷം തടവും പിഴയും