ഷൊർണൂർ - നിലമ്പൂർ കള്ളവണ്ടി കയറിയത് 294 പേർ, ഈടാക്കിയത് 95225 രൂപ, പരിശോധന കർശനമാക്കാൻ റെയിൽവേ

Published : Sep 17, 2025, 11:45 PM IST
nilambur train

Synopsis

രാജ്യറാണി എക്സ്പ്രസ്, കോട്ടയം -നിലന്പൂർ എക്സ്പ്രസ്, ആറ് പാസഞ്ചർ ട്രെയിനുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ട്രെയിൻ സർവീസുകളിലാണ് പരിശോധന നടത്തിയത്. കള്ളവണ്ടി കയറിയത് 294 പേർ

മലപ്പുറം: ഷൊർണൂർ-നിലമ്പൂർ സെക്ഷനില്‍ പാലക്കാട് റെയില്‍വേ ഡിവിഷൻ നടത്തിയ പ്രത്യേക ടിക്കറ്റ് പരിശോധനയില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത 294 യാത്രക്കാരെ കണ്ടെത്തി. ഇവരില്‍ നിന്ന് 95225 രൂപ പിഴ ഈടാക്കി. രാജ്യറാണി എക്സ്പ്രസ്, കോട്ടയം -നിലന്പൂർ എക്സ്പ്രസ്, ആറ് പാസഞ്ചർ ട്രെയിനുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ട്രെയിൻ സർവീസുകളിലാണ് പരിശോധന നടത്തിയത്. റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), ഗവണ്‍മെന്‍റ് റെയില്‍വേ പോലീസ് (ജിആർപി), വാണിജ്യ വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് റെയില്‍വേ അധികൃതർ പറഞ്ഞു.

ടിക്കറ്റില്ലാതെ യാത്ര ചെയ്തത് 294 യാത്രക്കാർ

എല്ലാ യാത്രക്കാർക്കും സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുകയും റെയില്‍വേ ശൃംഖലയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ തടയുകയുമാണ് പ്രത്യേക പരിശോധനയുടെ ലക്ഷ്യം. യാത്രക്കാർ ടിക്കറ്റ് കൈവശം വച്ച്‌ റെയില്‍വേ ജീവനക്കാരുമായി സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. റെയില്‍വേ നിയമങ്ങളും ക്രമവും പാലിക്കുന്നതിനായി ഇത്തരം പരിശോധനകള്‍ ഇടയ്ക്കിടെ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്