
മലപ്പുറം: ബസ് യാത്രക്കാരന്റെ 3.75ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ മഞ്ചേരി പൊലീസിന്റെ പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് ഒളവട്ടൂര്‍ സ്വദേശി വടക്കുംപുലാന്‍ വീട്ടില്‍ അബ്ദുല്ലക്കോയ എന്ന ഷാനവാസ് (46), കൂട്ടാളികളായ കൊണ്ടോട്ടി കളോത്ത് സ്വദേശി തൊട്ടിയന്‍കണ്ടി വീട്ടില്‍ ജുനൈസുദ്ദീന്‍ (50), ഊര്‍ങ്ങാട്ടിരി ആലി നച്ചുവട് മഞ്ഞക്കോടവന്‍ വീട്ടില്‍ ദുല്‍കിഫ് ലി (45) എന്നിവരാണ് പിടിയിലായത്. ഒക്ടോബര്‍ 23ന് വൈകീട്ട് നാലോടെയാണ് സംഭവം. മഞ്ചേരി പട്ടര്‍കുളം സ്വദേശിയായ 61കാരന്റെ പണമാണ് നഷ്ടമായത്.
മഞ്ചേരി സീതിഹാജി സ്റ്റാന്‍ഡില്‍, ബസില്‍ കൃത്രിമമായി തിരക്കുണ്ടാക്കി, യാത്രക്കാരന്റെ പാന്റിന്റെ പോക്കറ്റ് മുറി ച്ച് 25,000 രൂപയും 14000 യു.എ.ഇ ദി ര്‍ഹവും (3,50,000 രൂപ) കവരുകയായിരുന്നു. പണം പോക്കറ്റില്‍ നിന്ന് വീണതാണെന്ന് കരുതി ഇയാള്‍ അബ്ദുല്ലക്കോയ സ്റ്റാന്‍ഡില്‍ തന്നെ ഇറങ്ങി. ബസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. അബ്ദുല്ലക്കോയയും ജുനൈസുദീനും മുമ്പും സമാന കേസുകളില്‍ പ്രതിയാണ്. മഞ്ചേരി പൊലീസ് എസ്.ഐ അഖിരാജിന്റെ നേതൃത്വത്തില്‍ മഞ്ചേരി പൊലീസും മലപ്പുറം ഡിവൈ.എസ്.പി കെ. എം. ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്നാണ് പിടികൂടിയത്. മഞ്ചേരി ഇന്‍സ്‌പെക്ടര്‍ പ്രതാപ് കുമാര്‍, ശറഫുദ്ദീന്‍, തൗഫീക്, കൃഷ്ണദാസ്, ഷിബിന, പ്രത്യേക സംഘാംഗങ്ങളായ ഐ.കെ. ദിനേഷ്, പി.സലീം, കെ.കെ. ജസീര്‍, ആര്‍. രഞ്ജി ത്ത്, വി.പി. ബിജു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam