
ചേര്‍ത്തല: ആലപ്പുഴ ചേർത്തലയിൽ അമ്മയുടെ വീട്ടിലെത്തിയ മൂന്നുവയസുള്ള കുട്ടി വീട്ടുവളപ്പിനോടു ചേര്‍ന്ന കുളത്തില്‍ വീണുമരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡ് കളത്തില്‍ ജയ്‌സന്റെയും ദീപ്തിയുടെയും മകന്‍ ഡെയ്ന്‍ ആണ് മരിച്ചത്.
ദീപ്തിയുടെ പള്ളിപ്പുറം പതിനൊന്നാം വാര്‍ഡ് തിരുല്ലൂര്‍ പടിഞ്ഞാറെ കരിയില്‍ വീട്ടില്‍ ഇന്ന് ഉച്ചക്കായിരുന്നു അപകടം. മുറ്റത്തിരുന്ന് കളിക്കുകയായിരുന്ന കുട്ടിയെ കാണാതെ വന്നതോടെ നടത്തിയ തെരച്ചിലിലാണ് മീന്‍വളര്‍ത്താനായി കുഴിച്ച കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More : അഭിമാന നേട്ടം; സർക്കാർ മേഖലയിൽ ആദ്യമായി കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി, 3 വയസുകാരന് പുതുജീവൻ