
ആലുവ: മൂന്നു വയസുകാരിയെ അമ്മ ചാലക്കുടി പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ പുത്തൻ കുരിശ് പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. മൂന്ന് വയസുകാരിയുടെ അച്ഛന്റെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിലെ സൂചനകളുടെ അടിസ്ഥാനത്തിലാണ് ബന്ധുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ ശരീരത്തിൽ കണ്ട ചില പാടുകളാണ് പീഡനത്തിന്റെ സൂചനകൾ നൽകിയിരുന്നു. ഇന്ന് പകൽ മുഴുവൻ കുട്ടിയുടെ അടുത്ത ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് ഒടുവിലാണ് കുട്ടിയുടെ പിതാവിന്റെ ബന്ധുവിനെ പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
മൂന്ന് വയസുകാരിയുടെ മരണത്തിൽ അമ്മക്കെതിരെ ചെങ്ങമനാട് പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഇതിനു പുറമേയാണ് കുട്ടിയുടെ പിതാവിന്‍റെ വീട് ഉൾപ്പെടുന്ന പുത്തൻ കുരിശിൽ മറ്റൊരു കേസ് രജിസ്റ്റർ ചെയ്യുന്നത് ആലോചിക്കുന്നത്. കുട്ടിയുടെ ശരീരത്തിലെ ചില പാടുകള്‍ കണ്ടെത്തിയടക്കമുള്ള കാര്യങ്ങളാണ് ഡോക്ടര്‍മാര്‍ പൊലീസിന് നൽകിയ വിവരം. ഇതുസംബന്ധിച്ച് പുത്തൻകുരിശ് പൊലീസ് അന്വേഷണം നടത്തും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam