കുന്നക്കാട്ടു കുളത്തിനായി 30 ലക്ഷത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ; നടപടിയായത് 30 വർഷത്തിന് ശേഷം

Published : Jan 12, 2023, 02:27 AM IST
കുന്നക്കാട്ടു കുളത്തിനായി 30 ലക്ഷത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ; നടപടിയായത് 30 വർഷത്തിന് ശേഷം

Synopsis

പഞ്ചായത്തിന്റെ  പൊതുകുളം കഴിഞ്ഞ 30 വർഷങ്ങളായി യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താതെ  മാലിന്യം നിറഞ്ഞ് തകർന്നു കിടക്കുകയായിരുന്നു.

മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്ത് 12 വാർഡിൽ സ്ഥിതി ചെയ്യുന്ന കുന്നക്കാട്ട് കുളത്തിന് രണ്ട് ഘട്ടങ്ങളിലായി 30 ലക്ഷത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക്  പഞ്ചായത്ത് കമ്മിറ്റി തുക അനുവദിച്ചു. പഞ്ചായത്തിന്റെ  പൊതുകുളം കഴിഞ്ഞ 30 വർഷങ്ങളായി യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താതെ  മാലിന്യം നിറഞ്ഞ് തകർന്നു കിടക്കുകയായിരുന്നു.

ഒന്നാംഘട്ടത്തിൽ 10 ലക്ഷവും രണ്ടാംഘട്ടത്തിൽ 20 ലക്ഷവുമാണ് ഭരണസമിതി തുക അനുവദിച്ചത്. ആദ്യഘട്ടത്തിൽ കുളത്തിന്റെ സൈഡ് ഭിത്തി കല്ലുകെട്ടി സംരക്ഷിക്കുന്നതോടൊപ്പം സമീപത്തെ  റോഡ് വീതി കൂട്ടി മണ്ണിട്ട് ഉയർത്തുവാനുള്ള പദ്ധതിക്കാണ് രൂപം നൽകിയിരിക്കുന്നത്. രണ്ടാംഘട്ടത്തിൽ നാല് സൈഡും ടൈൽ പാകി ചുറ്റും കൈവരികൾ സ്ഥാപിക്കും.കുളത്തിനോട് ചേർന്നുള്ള  റോഡ്  വീതി കൂട്ടി കോൺക്രീറ്റ് ചെയ്ത് വൃത്തിയാക്കുവാനുമാണ് തുക അനുവദിച്ചിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടുമാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും മൂന്നാം ഘട്ടത്തിൽ കുളത്തിനോടുള്ള ചേർന്നുള്ള സ്ഥലത്ത് മിനി പാർക്കുമാണ് ലക്ഷ്യമിടുന്നത്.

Read Also: പ്രിയപ്പെട്ട കൗൺസിലർക്ക് കണ്ണീരോടെ വിട; എം ജയശങ്കറിന് യാത്രാമൊഴി ചൊല്ലി ചേർത്തല

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം