
കൊച്ചി: നിർത്തിയിട്ടിരുന്ന ബസിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കൊരട്ടി മാമ്പ്ര ചെമ്പാട്ട് വീട്ടിൽ റിയാദ് (21), പറവൂർ മാക്കനായി കുന്നിൽ വീട്ടിൽ അതുൽ (23) എന്നിവരെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്.
കഴിഞ്ഞ മാസം 29 ന് പുലർച്ചെ പുളിയനം ഭാഗത്ത് നിർത്തിയിട്ടിരുന്ന ബസിന്‍റെ ബാറ്ററിയാണ് ഇവർ മോഷ്ടിച്ചത്. തുടർന്ന് ബാറ്ററി മാളയിലെ ബാറ്ററിക്കടയിൽ വിറ്റു. വിൽപ്പനക്കിടക്ക് ഇവർ ബാറ്ററിക്കടയിൽ നിന്നും ഒരു മൊബൈൽ ഫോണും മോഷ്ടിച്ചാണ് കടന്നു കളഞ്ഞത്. പിന്നീട് പലയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇവരെ തന്ത്ര പരമായാണ് പിടികൂടിയത്. ബാറ്ററി കടയിൽ നിന്നും കണ്ടെടുത്തു. റിയാദ് വിവിധ സ്റ്റേഷനുകളിലായി ഇരുപത്തിയഞ്ചോളം കേസുകളിൽ പ്രതിയാണ്. ഇൻസ്പെക്ടർ പി.എം ബൈജുവിന്‍റെ നേതൃത്വത്തിൽ എസ്.ഐ മാരായ വി.എ.അഷറഫ്, എസ്.ഷഫിൻ, പി.എ.ജോർജ്, എ.എസ്.ഐമാരായ കെ.പി.ബിജു, ഏ.പി.ഫ്രാൻസിസ്, എസ്.സി.പി.ഒ മാരായ അജിത്ത് കുമാർ, അഭിലാഷ്, അജിത തിലകൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Read Also: അപകടത്തിൽപ്പെട്ട വാഹനം വിട്ടു കൊടുക്കാൻ കൈക്കൂലി ആവശ്യപ്പെട്ട ഗ്രേഡ് എസ്.ഐ വിജിലൻസ് പിടിയിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam