ഇതാ വരുന്നമ്മേ...ബിനീഷിന്റെ അവസാന ഫോൺകോൾ, പിന്നീട് ഫോൺ സ്വിച്ച് ഓഫ്, നടന്ന് വീടിന്റെ അടുത്തെത്തി, രണ്ടാഴ്ചയായി കാണാതായ യുവാവിനായി തിരച്ചിൽ

Published : Feb 18, 2026, 01:12 PM IST
Bineesh

Synopsis

കൊല്ലം ആര്യങ്കാവിൽനിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ ബിനീഷ് എന്ന യുവാവിനായി വനത്തിൽ തിരച്ചിൽ ഊർജ്ജിതമാക്കി. വീട്ടിലേക്ക് വരുന്നുവെന്ന് ഫോണിൽ പറഞ്ഞ ശേഷം കാണാതായ ബിനീഷിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. 

കൊല്ലം: മൂന്നാഴ്ച മുമ്പ് ആര്യങ്കാവിൽനിന്ന് കാണാതായ യുവാവിനായി പൊലീസിന്‍റെ നേതൃത്വത്തിൽ തിരച്ചിൽ ഊർജ്ജിതം. ആര്യങ്കാവ് പാണ്ഡ്യൻപാറ വിനിഷ് ഭവനിൽ ബാബുവിന്‍റെ മകൻ ബിനീഷിനെ(30) തേടിയാണ് വനത്തിലടക്കം തിരച്ചിൽ നടത്തുന്നത്. പാണ്ഡ്യൻപാറ വനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇക്കഴിഞ്ഞ ജനുവരി 25 ന് വൈകീട്ട് മുതലാണ് യുവാവിനെ കാണാതായത്. വീട്ടിൽനിന്ന് ആര്യങ്കാവിലേക്ക് പോയ ബിനീഷ് രാത്രിയായിട്ടും മടങ്ങി എത്താതായതോടെ അമ്മ ഫോണിൽ വിളിച്ചു. വീട്ടിലേക്ക് വരുകയാണെന്ന് പറഞ്ഞു ഫോൺ വെച്ചെങ്കിലും ഏറെ വൈകിയും വീട്ടിലെത്തിയില്ല. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ആയി.

പിതാവ് തെന്മല പൊലീസിൽ പരാതി നൽകിയതോടെ പൊലീസ് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കാണാതായ ദിവസം രാത്രിയിൽ ആര്യങ്കാവ് പാൽ ചെക്പോസ്റ്റിന് സമീപത്ത് നിന്ന് വിട്ടിലേക്കുള്ള വഴിയിൽ നടന്നുവരുന്നതിന്‍റെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. വനത്തിലൂടെയുള്ള വഴിയായതിനാൽ മറ്റെന്തെങ്കിലും അത്യാഹിതം സംഭവിച്ചതാകുമെന്ന സംശ‍യവുമുണ്ട്. 

ഇതിന്റെ അടിസ്ഥാനത്തിലാണ് സമീപത്തുള്ള കാട്ടിൽ പരിശോധന നടത്തിയത്. വനപാലകർ, പൊലീസ് നായ, ഡ്രോൺ എന്നിവയുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. രണ്ടുസംഘമായി തിരിഞ്ഞ് വനത്തിന്‍റെ പലഭാഗത്തും തിങ്കളാഴ്ച വൈകീട്ട് വരെ പരിശോധിച്ചിട്ടും യാതൊരു തെളിവും ലഭിച്ചില്ല. അന്വേഷണം തുടരുമെന്നാണ് പോലീസ് പറയുന്നത്. തെന്മല എസ്.എച്ച്.ഒ സജിൻ ലൂയിസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുറ്റ്യാടിയിലെ ഉന്തും തള്ളും; 'ഷാഫിക്ക് അവധാനതക്കുറവ് ഉണ്ടായി', ആദ്യമായി പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ
ടൗണില്‍ ഡെല്‍റ്റ ബേക്കറിക്ക് മുന്നിലൊരു സ്കൂട്ടർ പാർക്ക് ചെയ്ത് പോയി, തിരികെ വന്നപ്പോൾ പൊടി പോലുമില്ല; സ്ത്രീയടക്കം രണ്ടു പേര്‍ പിടിയില്‍