പാലക്കാട് വാണിയംകുളത്ത് സ്വകാര്യ റിസോർട്ടിലെ കുളത്തിൽ വീണ് യുവാവ് മുങ്ങി മരിച്ചു. കോട്ടയം സ്വദേശിയായ അജയ് (29) ആണ് മരിച്ചത്. പെരുമ്പാവൂരിൽ പാറക്കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.ചൂരത്തോട് സ്വദേശി ഗണേഷ് കൃപയിൽ ശരത് കൃഷ്‌ണ ആണ് മരിച്ചത്

പാലക്കാട്/എറണാകുളം: പാലക്കാട് വാണിയംകുളത്ത് സ്വകാര്യ റിസോർട്ടിലെ കുളത്തിൽ വീണ് യുവാവ് മുങ്ങി മരിച്ചു. കോട്ടയം സ്വദേശിയായ അജയ് (29) ആണ് മരിച്ചത്. സുഹൃത്തിന്‍റെ വിവാഹത്തിന് എത്തിയപ്പോഴായിരുന്നു അപകടം. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‍മോര്‍ട്ടം നാളെ നടക്കും. ഇതിനിടെ, എറണാകുളം പെരുമ്പാവൂരിൽ യുവാവിനെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂര്‍ വേങ്ങൂരിലാണ് സംഭവം. വേങ്ങൂർ ചൂരത്തോട് സ്വദേശി ഗണേഷ് കൃപയിൽ ശരത് കൃഷ്‌ണ (25) ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് നാട്ടുകാർ മൃതദേഹം കണ്ടത്. കാൽ വഴുതി പാറക്കുഴിയിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.

YouTube video player