അതിർത്തി തർക്കം: എറണാകുളത്ത് യുവാവിനെ അയൽവാസികൾ അടിച്ച് കൊലപ്പെടുത്തി

Published : Dec 15, 2022, 04:35 PM IST
അതിർത്തി തർക്കം: എറണാകുളത്ത് യുവാവിനെ അയൽവാസികൾ അടിച്ച് കൊലപ്പെടുത്തി

Synopsis

ഗുരുതര പരിക്കുകളോടെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സനൽ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി

കൊച്ചി: അതിക്രൂരമായ മർദ്ദനത്തെ തുടർന്ന് എറണാകുളം ജില്ലയിൽ യുവാവ് കൊല്ലപ്പെട്ടു. എടവനക്കാട് സ്വദേശി സനലാണ് മരിച്ചത്. 34 വയസായിരുന്നു. അയൽവാസികളായ അച്ഛനും മകനും ചേർന്നാണ് സനലിനെ മർദ്ദിച്ചത്. പ്രതികളായ വേണുവിനെയും മകൻ ജയരാജിനെയും ഞാറക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് വേണുവും ജയരാജും ചേർന്ന് സനലിനെ മർദ്ദിച്ചത്. ഇരുമ്പ് വടി ഉപയോഗിച്ചാണ് സനലിനെ മർദ്ദിച്ചത്. അതിർത്തി തർക്കത്തെ തുടർന്നാണ് ഇരുവരും ചേർന്ന് സനലിനെ മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരിക്കുകളോടെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സനൽ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി.

PREV
Read more Articles on
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ