എങ്ങോട്ടാണീ പോക്ക്? പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് ആഘോഷത്തിന് കഞ്ചാവ്! 34കാരന്‍ പിടിയില്‍

Published : Feb 28, 2025, 05:44 PM IST
എങ്ങോട്ടാണീ പോക്ക്? പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് ആഘോഷത്തിന് കഞ്ചാവ്! 34കാരന്‍ പിടിയില്‍

Synopsis

സെന്റ് ഓഫ് പാർട്ടിയ്ക്ക് ലഹരി ഉപയോ​ഗം നടക്കുന്നുവെന്ന് വിവരം ലഭിച്ചപ്പോൾ സംശയം തോന്നിയ വിദ്യാർത്ഥികളുടെ ബാ​ഗുകൾ പരിശോധിക്കുകയും തുടർന്ന് ചോദ്യം ചെയ്യുകയുമായിരുന്നു.

കാസര്‍ഗോഡ്: 10-ാം ക്ലാസ് വിദ്യാർത്ഥികളുടെ സെന്റ് ഓഫ് പാർട്ടിയ്ക്കായി കഞ്ചാവെത്തിച്ചു നൽകിയ ആൾ പിടിയിൽ. വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്പന നടത്തിയ കളനാട് സ്വദേശി സമീർ കെ കെ (34 ) പൊലീസ് പിടികൂടി. പിടികൂടുന്നതിനിടെ പൊലീസിനെ അതിക്രമിക്കാൻ ശ്രമിച്ചതിനടക്കം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എൻഡിപിഎസ് ആക്ട്, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയാണ് പ്രതിക്കു മേൽ ചുമത്തിയിട്ടുള്ള മറ്റു പ്രധാന വകുപ്പുകൾ. സെന്റ് ഓഫ് പാർട്ടിക്കിടെ കഞ്ചാവ് ഉപയോഗിക്കുകയും കൈവശം വെക്കുകയും ചെയ്തതിന് വിദ്യാർത്ഥികൾക്കെതിരെ സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇതിനായുള്ള അന്വേഷണത്തിനിടെയാണ് കുട്ടികൾ തന്നെ പ്രതിയുടെ പേര് പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. 

കാസർ​ഗോഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്കൂൾ വിദ്യാർത്ഥികൾ ലഹരി വസ്തുക്കൾ ഉപയോ​ഗിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പരിശോധന നടത്തിയതെന്നും കുട്ടികൾ ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും  ജില്ലാ പോലീസ് മേധാവി ശ്രീമതി ശില്പ ഡി ഐ പി എസ് പറഞ്ഞു. ഇങ്ങനെ സെന്റ് ഓഫ് പാർട്ടിയ്ക്ക് ലഹരി ഉപയോ​ഗം നടക്കുന്നുവെന്ന് വിവരം ലഭിച്ചപ്പോൾ സംശയം തോന്നിയ വിദ്യാർത്ഥികളുടെ ബാ​ഗുകൾ പരിശോധിക്കുകയും തുടർന്ന് ചോദ്യം ചെയ്യുകയുമായിരുന്നു. ഇങ്ങനെയാണ് സമീറിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. 

അങ്ങനെയിപ്പൊ കണ്ടു പിടിക്കേണ്ടെന്ന് കള്ളൻ; 50,000 രൂപയ്ക്കൊപ്പം സിസിടിവിയും മോഷ്ടിച്ചു, ഒടുവില്‍ പിടിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഏഷ്യാനെറ്റ് ന്യൂസ് കിഫ്ബി ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു; മൊബൈല്‍ ഫോണുകള്‍ സമ്മാനം!
പ്രിയപ്പെട്ട അധ്യാപിക സ്റ്റെഫിക്ക് നിറകണ്ണുകളോടെ വിട നൽകി വിദ്യാർത്ഥികളും സഹപ്രവർത്തകരും നാട്ടുകാരും; 33ാം വയസിൽ വിയോഗം