വീടിന്റെ ഓട് പൊളിച്ച് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. കീഴാറ്റൂര്‍ ആറ്റുമല കോളനിയിലെ ചാമിയുടെ മകന്‍ സുജേഷിനെയാണ് മേലാറ്റൂര്‍ പൊലീസ് പിടികൂടിയത്.

മലപ്പുറം: വീടിന്റെ ഓട് പൊളിച്ച് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. കീഴാറ്റൂര്‍ ആറ്റുമല കോളനിയിലെ ചാമിയുടെ മകന്‍ സുജേഷിനെയാണ് മേലാറ്റൂര്‍ പൊലീസ് പിടികൂടിയത്. കീഴാറ്റൂര്‍ ആലിക്കപറമ്പിലെ വീട്ടില്‍ ഓട് പൊളിച്ച് അകത്തു കയറുകയും അലമാര കുത്തി തുറന്ന് 50000 രൂപയും വീട്ടില്‍ സ്ഥാപിച്ചിരുന്ന അഞ്ച് സിസിടിവി കാമറകളും പ്രതി മോഷ്ടിച്ചിരുന്നു. പ്രതിയുടെ അവ്യക്തമായ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവരുടെ സഹായത്തോടുകൂടിയും നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു.

തുടര്‍ന്ന് ഒളിച്ചു താമസിച്ചിരുന്ന വണ്ടൂരിലുള്ള വീട്ടില്‍ നിന്നും ഇയാളെ പിടികൂടി. തുടര്‍ന്ന് പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തുകയും മോഷ്ടിച്ച് കൊണ്ടുപോയ ക്യാമറകള്‍ പ്രതിയുടെ താമസസ്ഥലത്തിനു സമീപമുള്ള കുളത്തില്‍ നിന്നും കണ്ടുകിട്ടുകയും ചെയ്തു. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പ ജ്യോതി, എഎസ്ഐ ഫക്രുദീന്‍ അലി, അമീന്‍ കോട്ടപ്പള്ള, എസ്സിപിഒ പ്രവീണ്‍ പുത്തനങ്ങാടി, സുധീഷ് ചെമ്ബ്രശ്ശേരി, സിപിഒ സുബിന്‍, ചന്ദ്രദാസ് , സുരേഷ് കുമാര്‍ , അരവിന്ദാക്ഷന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഉച്ചഭാഷിണി ഉപയോഗം മൂലമുള്ള പരാതികൾ ഉണ്ടെങ്കിൽ അറിയിക്കാമെന്ന് സബ് കളക്ടർ; ആറ്റുകാല്‍ പൊങ്കാല, കർശന നിർദേശങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...