ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി കാറിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം, സംഭവം ഇടുക്കിയിൽ

Published : Dec 01, 2024, 07:49 AM IST
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി കാറിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം, സംഭവം ഇടുക്കിയിൽ

Synopsis

കാഞ്ഞിരപ്പള്ളി ചോറ്റിയിലെ ഗ്രീൻ ഡെയിൻ റിസോർട്ടിലെ ഷെഫ് ആയിരുന്നു അനീഷ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്.

ഇടുക്കി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. കരിമണ്ണൂർ കോട്ടക്കവല നെടുമലയിൽ ജോസഫിന്‍റെ (കുഞ്ഞേപ്പ് ) മകൻ അനീഷ് (34) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറിന് ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ  കാഞ്ഞിരംകവലക്കു സമീപമാണ് അപകടം. ഉടനെത്തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

കാഞ്ഞിരപ്പള്ളി ചോറ്റിയിലെ ഗ്രീൻ ഡെയിൻ റിസോർട്ടിലെ ഷെഫ് ആയിരുന്നു അനീഷ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. ഭാര്യ ജോസ്മി തെക്കുംഭാഗം പുരക്കൽ കുടുംബാംഗം. മകൻ ജോവാൻ (ഒന്നര ). മാതാവ് സെലിൻ. സഹോദരങ്ങൾ സിനി, നിഷ.  സംസ്കാരം പിന്നീട് നടക്കും.

Read More : പൂര്‍വവിദ്യാര്‍ഥി സംഗമത്തിൽ വെച്ച് വീണ്ടും കണ്ടു, അടുപ്പം; യുവാവിന്‍റെ വീട്ടിലെത്തി വീട്ടമ്മ ജീവനൊടുക്കി 

കൊച്ചി ഉദയംപേരിലും കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.  ബൈക്ക് കനാലിൽ വീണാണ് അപകടം നടന്നത്. ബൈക്കിലുണ്ടായിരുന്ന സ്ത്രീയാണ് മരിച്ചത്. ​ഒപ്പമുണ്ടായിരുന്ന ആൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രാത്രി ബൈക്കിൽ പോകവെ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് രണ്ട് പേർ അപകടത്തിൽപ്പെട്ട വിവരം പുറത്തറിയുന്നത്. പ്രഭാത നടത്തത്തിനെത്തിയവരാണ് അപകടം ആദ്യം കണ്ടത്. ആളൊഴിഞ്ഞ പ്രദേശമായതിനാൽ അപകടം ആരും കണ്ടില്ല. അതാകാം ചോര വാർന്ന് യുവതി മരിക്കാനിടയയാതെന്നാണ് പ്രാഥമിക നിഗമനം. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാറിന്റെ മിറർ തട്ടി, റോഡ് മുറിച്ച് കടക്കാൻ നിന്ന യുവാവ് വീണു, കാർ ഡ്രൈവറെ ക്രൂരമായി ആക്രമിച്ച് യുവാക്കളുടെ സംഘം
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പൊലീസുകാരൻ വീട്ടിലെത്തിയില്ല, മുഹമ്മയിൽ തെരച്ചിലിൽ സ്റ്റേഷന്റെ ടെറസിൽ മൃതദേഹം