
തിരുവനന്തപുരം: അകന്ന് കഴിയുന്ന ഭാര്യയെയും മക്കളെയും അവർ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച യുവാവ് അറസ്റ്റിലായി. പൂങ്കുളം ആനകുഴി ചരുവിള വീട്ടിൽ രതീഷ് എന്ന 38കാരനെയാണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യയും മക്കളും കുടുംബ പ്രശ്നങ്ങളേ തുടര്‍ന്ന് ഏറെ കാലമായി വേറെയാണ് താമസം. കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കുന്നതിനിടയിലാണ് യുവാവ് ഭാര്യ ഗ്രീഷ്മയും മക്കളും തനിച്ച് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച കയറുകയും വീട്ടിലെ ടിവി ഉള്‍പ്പടെയുള്ള സാധനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തത്.
ഇതിന് പിന്നാലെ കമ്പി വടി ഉപയോഗിച്ച് ഗ്രീഷ്മയെ ഇയാള്‍ ആക്രമിക്കുകയും ചെയ്യുകയായിരുന്നു. ആക്രമണത്തെ തുടർന്ന് ഗ്രീഷ്മ ചികിത്സയിലായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കോവളം സി ഐ ബിജോയ്, എസ് ഐ അനീഷ്, സിപിഒ മാരായ വിഷ്ണു, സുഭാഷ്, സുരേന്ദ്രൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam