ഒടുവില്‍ 'ജീനിയസി'ന് പൂട്ടിട്ട് പൊലീസ്; സജീനയ്ക്ക് നേരെയുള്ളത് വിവിധ പോലീസ് സ്റ്റേഷനുകളിലായി എട്ടോളം കേസുകള്‍

Published : Feb 19, 2025, 08:09 AM ISTUpdated : Feb 19, 2025, 08:30 AM IST
ഒടുവില്‍ 'ജീനിയസി'ന് പൂട്ടിട്ട് പൊലീസ്; സജീനയ്ക്ക് നേരെയുള്ളത് വിവിധ പോലീസ് സ്റ്റേഷനുകളിലായി എട്ടോളം കേസുകള്‍

Synopsis

പാലാരിവട്ടം ഭാഗത്ത് ജീനിയസ് കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ സ്ഥാപനം നടത്തിയിരുന്ന യുവതിയാണ് പൊലീസിന്റെ പിടിയിലായത്.

എറണാകുളം: കൊച്ചിയില്‍ വിദേശ ജോലി വാഗ്ദാനം ചെയ്ത്  ഉദ്യോഗാ‍ർത്ഥികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. പാലാരിവട്ടം ഭാഗത്ത് ജീനിയസ് കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ സ്ഥാപനം നടത്തിയിരുന്ന യുവതിയാണ് പൊലീസിന്റെ പിടിയിലായത്. ആലുവ പൂക്കാട്ടുപടി സ്വദേശിയായ  തണൽ വീട്ടിൽ സജീന (39 വയസ്സ്) എന്ന യുവതിയാണ്  അറസ്റ്റിലായത്.

പുത്തൻ കുരിശ്, തൃശ്ശൂ‍ര്‍ സ്വദേശികളായ യുവാക്കളുടെ പരാതിയിൽ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത കേസ്സുകളിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സജീനയ്ക്കെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി എട്ടോളം ചീറ്റിംഗ് കേസ്സുകള്‍ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

'എല്ലാം സെറ്റാ! 30 ലക്ഷം രൂപ തന്നാൽ ഉടനടി രജിസ്ട്രേഷൻ', വ്യാജ കരാർ ഉണ്ടാക്കി ലക്ഷങ്ങൾ തട്ടി; ഒടുവിൽ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി