വീട്ടിൽക്കയറി 400 കിലോ കുരുമുളക് കടത്തി, നാൽവർ സംഘത്തെ പൊക്കി പൊലീസ്, വഴികാട്ടിയത് ഫോണ്‍ കോളുകളും സിസിടിവിയും

Published : Mar 22, 2024, 12:09 PM IST
വീട്ടിൽക്കയറി 400 കിലോ കുരുമുളക് കടത്തി, നാൽവർ സംഘത്തെ പൊക്കി പൊലീസ്, വഴികാട്ടിയത് ഫോണ്‍ കോളുകളും സിസിടിവിയും

Synopsis

വില്‍പ്പനക്ക് പാകമായ രണ്ടു ലക്ഷത്തോളം രൂപ വില വരുന്ന ഉണക്ക കുരുമുളകാണ് കവര്‍ന്നത്

അമ്പലവയല്‍: സംഭരണ കേന്ദ്രത്തില്‍ വില്‍പ്പനക്ക് തയ്യാറാക്കി വെച്ച 400 കിലോയോളം വരുന്ന ഉണക്ക കുരുമുളക് മോഷ്ടിച്ച കേസില്‍ നാല് യുവാക്കള്‍ അറസ്റ്റിൽ. തോമാട്ടുച്ചാല്‍ ആനപ്പാറ തോണിക്കല്ലേല്‍ വീട്ടില്‍ അഭിജിത്ത് രാജ് (18), മഞ്ഞപ്പാറ കാളിലാക്കല്‍ വീട്ടില്‍ നന്ദകുമാര്‍ (22), ബീനാച്ചി പഴപ്പത്തൂര്‍ ആനയംകുണ്ട് വീട്ടില്‍ എ ആര്‍  നവീന്‍രാജ് (20), ബീനാച്ചി അമ്പലക്കുന്ന് വീട്ടില്‍ എം എ അമല്‍ (19) എന്നിവരാണ് പിടിയിലായത്. അമ്പലവയൽ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത് മാര്‍ച്ച് 15 ന് രാത്രിയായിരുന്നു. മഞ്ഞപ്പാറയില്‍ അമ്പലവയല്‍ സ്വദേശി മലഞ്ചരക്കുകള്‍ അടക്കം സൂക്ഷിക്കാനായി വാടകയ്ക്ക് എടുത്ത വീട്ടില്‍ കയറിയാണ് നാല്‍വര്‍ സംഘം മോഷണം നടത്തിയത്. വില്‍പ്പനക്ക് പാകമായ രണ്ടു ലക്ഷത്തോളം രൂപ വില വരുന്ന ഉണക്ക കുരുമുളകാണ് കവര്‍ന്നത്. സി സി ടി വി ദൃശ്യങ്ങളും ഫോണ്‍ കോളുകളും പിന്തുടര്‍ന്ന പൊലീസ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതികളിലേക്ക് എത്തുകയായിരുന്നു. 

കരുതിയിരിക്കുക, ട്രെയിൻ യാത്രക്കാരുമായി സൗഹൃദം സ്ഥാപിച്ച് മോഷണം, 35 ലക്ഷത്തിന്‍റെ ആഭരണം കവർന്ന കേസിൽ അറസ്റ്റ്

ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ കെ പി പ്രവീണ്‍ കുമാറിന്റെയും  എസ് ഐ കെ എ ഷാജഹാന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വി കെ. രവി, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ ബി പ്രശാന്ത്, ജോജി, വി എസ് സന്തോഷ്, ഹോം ഗാര്‍ഡ് രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ
'പുതിയ സാരി വാങ്ങിയിട്ട് 10 വർഷം കഴിഞ്ഞു, ഇപ്പോള്‍ ഉപയോഗിക്കുന്നതിൽ 25 വർഷം പഴക്കമുള്ളത്'; കാരണം വ്യക്തമാക്കി വാസുകി ഐഎഎസ്