കോവിഡ് 19: മലപ്പുറം ജില്ലയിൽ 416 പേർ കൂടി നിരീക്ഷണത്തിൽ, ആകെ 12,638 പേർ

Published : May 31, 2020, 07:51 PM IST
കോവിഡ് 19: മലപ്പുറം ജില്ലയിൽ 416 പേർ കൂടി നിരീക്ഷണത്തിൽ, ആകെ 12,638 പേർ

Synopsis

കൊവിഡ് - 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ ഞായറാഴ്ച 416 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം എൻഎം മെഹറലി അറിയിച്ചു.

മലപ്പുറം: കൊവിഡ് - 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ ഞായറാഴ്ച 416 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം എൻഎം മെഹറലി അറിയിച്ചു. 12,638 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.

217 പേർ  വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 213 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ രണ്ട് പേരും നിലമ്പൂർ ജില്ലാ ആശുപത്രിയിലും തിരൂർ ജില്ലാ ആശുപത്രിയിലും ഒരാൾ വീതവുമാണ് ചികിത്സയിലുള്ളത്. 

10,946 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 1,475 പേർ കോവിഡ് കെയർ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നു.

PREV
click me!

Recommended Stories

ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം
അയൽവാസി വീട്ടിലെത്തിയത് ഹെൽമറ്റ് ധരിച്ച്, വീടിനെക്കുറിച്ച് നന്നായി അറിയാം, കണ്ണിൽ മുളക് പൊടി എറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു