താമരശേരിയില്‍ ഇടിമിന്നലേറ്റ് വീട് തകര്‍ന്നു, ഉണക്കാനിട്ട വസ്ത്രങ്ങള്‍ വരെ കത്തിച്ചാമ്പലായി

Published : May 31, 2020, 07:29 PM IST
താമരശേരിയില്‍ ഇടിമിന്നലേറ്റ് വീട് തകര്‍ന്നു, ഉണക്കാനിട്ട വസ്ത്രങ്ങള്‍ വരെ കത്തിച്ചാമ്പലായി

Synopsis

താമരശ്ശേരിയിൽ ഇടിമിന്നലില്‍ വീട് തകര്‍ന്നു. താമരശേരി പള്ളിപ്പുറം കുരിക്കള്‍ തൊടുകയില്‍ രാമകൃഷ്ണന്‍ മാസ്റ്ററുടെ ടെറസ് വീടാണ് ശനിയാഴ്ച രാത്രിയിലുണ്ടായ മിന്നലില്‍ തകര്‍ന്നത്

കോഴിക്കോട്: താമരശ്ശേരിയിൽ ഇടിമിന്നലില്‍ വീട് തകര്‍ന്നു. താമരശേരി പള്ളിപ്പുറം കുരിക്കള്‍ തൊടുകയില്‍ രാമകൃഷ്ണന്‍ മാസ്റ്ററുടെ ടെറസ് വീടാണ് ശനിയാഴ്ച രാത്രിയിലുണ്ടായ മിന്നലില്‍ തകര്‍ന്നത്.വീടിന്റെ ചുമരുകളും ടൈല്‍സും പൊട്ടി തകര്‍ന്നു. 

വയറിങ് മുഴുവനായും കത്തിനശിച്ചു. ഇലക്ട്രിക് ഉപകരണങ്ങള്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. വീടിനു സമീപത്തെ തേക്ക് മരം നടു പിളര്‍ന്നുപോയി. ഉണക്കാനിട്ട  വസ്ത്രങ്ങള്‍ വരെ കത്തി ചാമ്പലായി. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ഇഷ്ട സീരിയല്‍ നമ്പറുള്ള കറന്‍സികളുടെ ഒരു ലക്ഷം രൂപയോടടുക്കുന്ന ശേഖരവുമായി ഷാനവാസ്

രോഗിയുമായി പോയ 108 ആംബുലൻസിൽ നിന്ന് നഴ്സ് തെറിച്ചു വീണു...

 

PREV
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു