തിരുവനന്തപുരത്ത് കരടിയുടെ ആക്രമണം; 58 കാരനെ വീട്ടുമുറ്റത്ത് വെച്ച് അടിച്ച് നിലത്തിട്ടു, കടിച്ചു

Published : Jul 04, 2024, 11:46 AM ISTUpdated : Jul 04, 2024, 11:56 AM IST
തിരുവനന്തപുരത്ത് കരടിയുടെ ആക്രമണം; 58 കാരനെ വീട്ടുമുറ്റത്ത് വെച്ച് അടിച്ച് നിലത്തിട്ടു, കടിച്ചു

Synopsis

ബോണക്കാട് കാറ്റാടിമുക്ക് സ്വദേശി ലാലാ (58) യ്ക്കാണ് പരിക്കേറ്റത്‌. ലൈനിലെ ലാലായെ (58) ആണ് ഇന്ന് പുലർച്ചെ രണ്ട് കരടികൾ ആക്രമിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം വിതുര ബോണക്കാട് കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ബോണക്കാട് കാറ്റാടിമുക്ക് സ്വദേശി ലാലാ (58) യ്ക്കാണ് പരിക്കേറ്റത്‌. ലൈനിലെ ലാലായെ (58) ആണ് ഇന്ന് പുലർച്ചെ രണ്ട് കരടികൾ ആക്രമിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്.

ഇന്ന് വെളുപ്പിന് വീടിന് മുറ്റത്ത് ഇറങ്ങിയപ്പോൾ രണ്ട് കരടികളാണ് ലാലായെ ആക്രമിച്ചത്. ലാലായെ അടിച്ച് നിലത്തിട്ട ശേഷം ഇടതുകാലിൻ്റെ മുട്ടിലും വലതു കൈയുടെ മുട്ടിലുമാണ് കടിച്ച് പരുക്കേൽപ്പിച്ചു. നിലവിളി കേട്ട് വീട്ടുകാരും അയൽക്കാരും ഓടിയെത്തിയപ്പോൾ കരടി ഓടി രക്ഷപ്പെട്ടു. കടിയേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോണക്കാട് എസ്റ്റേറ്റിൽ മാങ്ങയും ചക്കയും സുലഭമായതിനാലാണ് ജനവാസമേഖലയിലേക്ക് കരടി എത്തുന്നത്. പരുക്കേറ്റ ലാലയെ ആദ്യം വിതുര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ജനവാസമേഖലയിൽ കരടി എത്തിയത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

മദ്യലഹരിയിൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനും പൊലീസിനും നേരെ ആക്രമണം; കൊല്ലത്ത് മൂന്ന് യുവാക്കൾ അറസ്റ്റിൽ
തെരഞ്ഞെടുപ്പ് പ്രമാണിച്ച് രണ്ട് ദിവസം ഡ്രൈ ഡേ; സാഹചര്യം മുതലാക്കി അനധികൃത മദ്യവിൽപ്പന, കയ്യോടെ പൊക്കി പൊലീസ്