കയ്യിലെ കൊഴുപ്പ് നീക്കം ചെയ്യാൻ തിരുവല്ലയിലെ സ്വകാര്യ വെൽനെസ് ക്ലിനിക്കിൽ ചികിത്സയ്ക്കെത്തി, ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം; വീട്ടമ്മ മരിച്ചു

Published : Sep 23, 2026, 01:40 PM IST
Vidya Viji

Synopsis

ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം അനുഭവപ്പെട്ടതോടെ വിദ്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി ഒമ്പതരയോടെ മരണം സംഭവിച്ചു. ക്ലിനിക്കിലെ ചികിത്സാ പിഴവാണ് ജീവൻ നഷ്ടമാകാൻ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

പത്തനംതിട്ട: കൊഴുപ്പ് നീക്കൽ ചികിത്സയ്ക്കെത്തിയ വീട്ടമ്മ മരിച്ചു. ചങ്ങനാശേരി മാടപ്പള്ളി സ്വദേശിനി വിദ്യ വി.ജി (45) ആണ് മരിച്ചത്. ഈ മാസം 16 നാണ് തിരുവല്ലയിലെ ഇടിഞ്ഞിലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ വെൽനെസ് ക്ലിനിക്കിൽ കയ്യിലെ കൊഴുപ്പ് നീക്കാനായി ചികിത്സയ്ക്ക് വിദ്യ എത്തിയത്. ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം അനുഭവപ്പെട്ടതോടെ വിദ്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി ഒമ്പതരയോടെ മരണം സംഭവിച്ചു. ക്ലിനിക്കിലെ ചികിത്സാ പിഴവാണ് ജീവൻ നഷ്ടമാകാൻ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

ചികിത്സാപ്പിഴവ് ചൂണ്ടിക്കാട്ടി വീട്ടുകാർ തിരുവല്ല പൊലീസിൽ പരാതി നൽകി. എന്നാൽ ചികിത്സയിലോ അനസ്തേഷ്യ നൽകിയതിലോ യാതൊരു പിഴവും ഉണ്ടായിട്ടില്ലെന്നും ഹൃദയാഘാതം ഉണ്ടായപ്പോൾ തന്നെ അടിയന്തര ചികിത്സ നൽകിയെന്നും ക്ലിനിക് അധികൃതർ പറയുന്നു. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. 2021ലും ഇതേ ക്ലിനിക്കിൽ ചികിത്സ തേടിയ മറ്റൊരു യുവതിക്കും ജീവൻ നഷ്ടമായിട്ടുണ്ട്. വിദ്യയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ഫേസ്ബുക്കിലൂടെ അപമാനിച്ചു, കേസെടുത്തതോടെ മുങ്ങി; ഒളിവിലായിരുന്ന കൊട്ടാരക്കര സ്വദേശി പിടിയിൽ
യൂണിയൻ പിരിച്ചുവിട്ടു, പിന്നാലെ മിൽമ മലബാർ യൂണിയൻ സഹ സ്ഥാപനമായ എംആർഡിഎഫിൽ നിന്ന് ഫയലുകൾ കടത്തിയതായി പരാതി