മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ഫേസ്ബുക്കിലൂടെ അപമാനിച്ചു, കേസെടുത്തതോടെ മുങ്ങി; ഒളിവിലായിരുന്ന കൊട്ടാരക്കര സ്വദേശി പിടിയിൽ

Published : Sep 23, 2026, 01:25 PM ISTUpdated : Sep 23, 2026, 01:26 PM IST
Defamatory post against CM

Synopsis

തനിക്കെതിരെ പൊലീസ് കേസെടുത്തതറിഞ്ഞതോടെ അറിഞ്ഞ ബിജു മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ എഴുകോൺ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപു പിള്ളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊല്ലം: മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചയാൾ അറസ്റ്റിൽ. കേരള മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച ആളെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര വില്ലേജിൽ പടിഞ്ഞാറ്റിൻകര മുറിയിൽ മഹാലക്ഷ്മിയിൽ മുരുകാനന്ദൻ ആചാരി മകൻ ബിജു (48) ആണ് അറസ്റ്റിൽ ആയത്. ബിജു കാടാംകുളം എന്ന പേരുള്ള ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് പ്രതി കുറ്റകൃത്യം ചെയ്തത്. സാമൂഹ്യ മാധ്യമമായ ഫേസ്ബുക്ക് ദുരുപയോഗം ചെയ്ത് പൊതുപ്രവർത്തകരെ അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തിലുള്ള പോസ്റ്ററുകൾ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.

കൊട്ടാരക്കര സ്വദേശിയായ അഭിഭാഷകന്റെ പരാതിയിൽ ആണ് എഴുകോൺ പൊലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തനിക്കെതിരെ പൊലീസ് കേസെടുത്തതറിഞ്ഞതോടെ അറിഞ്ഞ ബിജു മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ എഴുകോൺ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപു പിള്ളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയിൽ നിന്നും കൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് മറ്റു ഉപകരണങ്ങൾ ഉണ്ടോ എന്നറിയുന്നതിന് പ്രതിയുടെ വീട് പൊലീസ് പരിശോധിച്ചുവരികയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂണിയൻ പിരിച്ചുവിട്ടു, പിന്നാലെ മിൽമ മലബാർ യൂണിയൻ സഹ സ്ഥാപനമായ എംആർഡിഎഫിൽ നിന്ന് ഫയലുകൾ കടത്തിയതായി പരാതി
സംസ്ഥാന ഭാഗ്യക്കുറിയുടെ നമ്പറുകൾ മറയാക്കി മലപ്പുറത്ത് അനധികൃത എഴുത്തുലോട്ടറി, വാട്സാപിലും ടെലഗ്രാമിലും വ്യാപക ഇടപാട്