കാറിലും ഓട്ടോറിക്ഷയിലും കടത്തിക്കൊണ്ടുവന്ന 453 ലിറ്റർ മദ്യം പിടികൂടി; രണ്ടംഗ സംഘത്തിൽ ഒരാൾ ഓടിരക്ഷപ്പെട്ടു

Published : Jun 23, 2025, 07:31 PM IST
453 litres liquor

Synopsis

ഒന്നാം പ്രതി എക്സൈസിനെക്കണ്ട് ഓടി രക്ഷപ്പെട്ടു. രണ്ടാം പ്രതിയെ ഉദ്യോഗസ്ഥർ പിടികൂടി.

കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ പരിശോധനയിൽ കാറിലും ഓട്ടോറിക്ഷയിലുമായി കടത്തിക്കൊണ്ട് വന്ന 453.6 ലിറ്റർ മദ്യ ശേഖരം പിടികൂടി. 108 ലിറ്റർ കർണ്ണാടക മദ്യവും 345.6 ലിറ്റർ ഗോവൻ മദ്യവുമാണ് പിടിച്ചെടുത്തത്. അരവിന്ദാക്ഷൻ, പുരുഷോത്തമൻ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. ഒന്നാം പ്രതി എക്സൈസിനെക്കണ്ട് ഓടി രക്ഷപ്പെട്ടു. രണ്ടാം പ്രതി പുരുഷോത്തമൻ അറസ്റ്റിലായി.

കാസർഗോഡ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ ജോസഫ് ജെ.യും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) പ്രമോദ് കുമാർ.വി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) അജീഷ്.സി, സിവിൽ എക്സൈസ് ഓഫീസർമാരായ മഞ്ജുനാഥൻ.വി, രാജേഷ്.പി, ഷിജിത്ത് വി.വി, അതുൽ ടി.വി എന്നിവരും ഉണ്ടായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു