ഓണത്തിന് കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 46.91 ലക്ഷം ലിറ്റര്‍ പാല്‍, പരിശോധനയിൽ കണ്ടെത്തിയത് മായവും

By Web TeamFirst Published Sep 7, 2022, 7:13 PM IST
Highlights

ഓണത്തിനു കേരളത്തിലേക്ക്‌ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്നത്‌ 46.91 ലക്ഷം ലിറ്റര്‍ പാല്‍. ഓണത്തോടനുബന്ധിച്ച്‌ അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക്‌ എത്തുന്ന പാലിന്റെയും വിപണികളില്‍ ലഭ്യമാകുന്ന പാലിന്റെയും ഗുണനിലവാര പരിശോധന നടത്തിയിരുന്നു.  

പാലക്കാട്: ഓണത്തിനു കേരളത്തിലേക്ക്‌ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്നത്‌ 46.91 ലക്ഷം ലിറ്റര്‍ പാല്‍. ഓണത്തോടനുബന്ധിച്ച്‌ അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക്‌ എത്തുന്ന പാലിന്റെയും വിപണികളില്‍ ലഭ്യമാകുന്ന പാലിന്റെയും ഗുണനിലവാര പരിശോധന നടത്തിയിരുന്നു.  ക്ഷീര വികസന വകുപ്പ്‌ വിവിധ ചെക്ക്‌പോസ്റ്റുകളിലായി മൂന്നാം തിയതി മുതല്‍ ഇന്ന് വരെയാണ് ഈര്‍ജ്ജിത പാല്‍ ഗുണനിലവാര പരിശോധന സംഘടിപ്പത്.

മീനാക്ഷിപുരം, ആര്യങ്കാവ്‌, പാറശ്ശാല എന്നീ മൂന്ന്‌ സ്ഥിരം പാല്‍ പരിശോധനാ ലാബുകള്‍ക്ക്‌ പുറമെ വാളയാര്‍, കുമിളി എന്നിവിടങളില്‍ ആരംഭിച്ച താല്‍ക്കാലിക പരിശോധനാ കേന്ദ്രങ്ങളിലും, എല്ലാ ജില്ലകളിലും ആരംഭിച്ച ഇന്‍ഫര്‍മേഷന്‍ സെന്ററുകളിലുമായി 2510 സാമ്പിളുകള്‍ പരിശോധിച്ചു. മീനാക്ഷിപുരം ചെക്ക്‌പോസ്റ്റിലൂടെ 16.76 ലക്ഷം ലിറ്റര്‍ പാലും, ആര്യങ്കാവ്‌ ചെക്ക്പോസ്റ്റിലൂടെ 10.61 ലക്ഷം ലിറ്റര്‍ പാലും, പാറശ്ശാല ചെക്ക്‌പോസ്റ്റിലൂടെ 6.05 ലക്ഷം ലിറ്റര്‍ പാലും, വാളയാര്‍ ചെക്ക്‌പോസ്റ്റിലൂടെ 9.06  ലക്ഷം ലിറ്റര്‍ പാലും, കുമിളി ചെക്ക്‌പോസ്റ്റിലൂടെ 4.4 ലക്ഷം ലിറ്റര്‍ പാലും പരിശോധിച്ച്‌
ഗുണനിലവാരം ഉറപ്പ്‌ വരുത്തിയതിനു ശേഷം കേരളത്തിലേക്ക്‌ കടത്തിവിട്ടു.

പരിശോധനയില്‍ നിശ്ചിത ഗുണനിലവാരം ഇല്ലാത്തതായി കണ്ടെത്തിയ 92 സാമ്പിളുകളും, മായം കലര്‍ത്തിയതായി കണ്ടെത്തിയ ഒരു സാമ്പിളും തുടർ നടപടികള്‍ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിനു കൈമാറി. ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററുകളില്‍ പ്രാദേശിക വിപണികളില്‍ ലഭ്യമായ പാലിന്റെ പരിശോധന നടത്തി. കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഗുണമേന്മ കുറഞ്ഞതെന്ന്‌ സംശയം തോന്നിയ സാമ്പിളുകള്‍ നേരിട്ടെത്തി പരിശോധിക്കുന്നതിനുള്ള സൌകര്യങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ ഒരുക്കിയിരുന്നു. 

Read more: റേഷന്‍ വാങ്ങാന്‍ എത്തിയത് ബെന്‍സ് കാറില്‍, കൊണ്ടുപോയത് നിരവധിചാക്കുകള്‍!

വിവിധ സ്ക്വാഡുകളായി തിരിഞ്ഞ്‌ വിപണികളില്‍ ലഭ്യമായ പാലിന്റെയും, വെന്‍ ഡര്‍മാര്‍ വഴി വിതരണം ചെയ്യുന്ന പാലിന്റെയും, സംഘങ്ങളിലെ ബി എം സി കളില്‍ നിന്നുള്ള പാലിന്റെയും സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധനകള്‍ നടത്തി. 

click me!