13 വയസ്സുകാരനെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

Published : Feb 27, 2021, 10:08 PM IST
13 വയസ്സുകാരനെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

Synopsis

കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ നടന്ന സംഭവം ഈ ജനുവരിയോടെയാണ് പുറത്തറിയുന്നത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതിയെ അന്വേഷിക്കാനായി കായംകുളം ഡിവൈ എസ്പി അലക്‌സ് ബേബി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയായിരുന്നു.  

കായംകുളം: പതിമൂന്നു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 48കാരന്‍ അറസ്റ്റില്‍. കരീലകുളങ്ങര ജനമൈത്രി പൊലീസാണ് ഇയാളെ പിടികൂടിയത്. ബന്ധുവായ കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.  കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ നടന്ന സംഭവം ഈ ജനുവരിയോടെയാണ് പുറത്തറിയുന്നത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതിയെ അന്വേഷിക്കാനായി കായംകുളം ഡിവൈ എസ്പി അലക്‌സ് ബേബി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയായിരുന്നു. 

കരീലകുളങ്ങര പൊലീസ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വിനോജ് ആന്റണി, ഉദ്യോഗസ്ഥരായ ഗിരീഷ്, മണിക്കുട്ടന്‍, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചേര്‍ത്തലയ്ക്കടുത്തുള്ള ഒരു വീടിന്റെ നിര്‍മാണ തൊഴിലാളിയായി പ്രതിഒളിവില്‍ കഴിയുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
 

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി