കർഷകർക്ക് കണ്ണീർ, 480 ഏക്കർ വിസ്തൃതിയിലുള്ള വെട്ടിക്കരി പാടത്ത് രണ്ടാം കൃഷിക്കുള്ള ഒരുക്കത്തിനിടെ മട വീണു

Published : Jun 01, 2025, 10:08 PM ISTUpdated : Jun 02, 2025, 03:56 PM IST
കർഷകർക്ക് കണ്ണീർ, 480 ഏക്കർ വിസ്തൃതിയിലുള്ള വെട്ടിക്കരി പാടത്ത് രണ്ടാം കൃഷിക്കുള്ള ഒരുക്കത്തിനിടെ മട വീണു

Synopsis

10 മീറ്ററോളം നീളത്തിലാണ് പാടത്തിന്‍റെ പുറം ബണ്ട് തകർന്നത്. പാടത്തിന്റെ കിഴക്കേ മോട്ടോർ തറക്ക് സമീപത്തെ പുറം ബണ്ടിനോടു ചേർന്നുള്ള തോടിന്റെ പടിഞ്ഞാറെ ബണ്ടാണ് തകർന്നത്

അമ്പലപ്പുഴ: രണ്ടാം കൃഷിക്കുള്ള ഒരുക്കങ്ങൾക്കിടെ പാടത്ത് മട വീണു. അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക് പഞ്ചായത്തുകളിലായി 480 ഏക്കർ വിസ്തൃതിയിലുള്ള വെട്ടിക്കരി പാടത്തിലാണ് പുലർച്ചെ മട വീണത്. 10 മീറ്ററോളം നീളത്തിലാണ് പാടത്തിന്‍റെ പുറം ബണ്ട് തകർന്നത്. പാടത്തിന്റെ കിഴക്കേ മോട്ടോർ തറക്ക് സമീപത്തെ പുറം ബണ്ടിനോടു ചേർന്നുള്ള തോടിന്റെ പടിഞ്ഞാറെ ബണ്ടാണ് തകർന്നത്. രണ്ടാം കൃഷിക്കായി ട്രാക്ടർ ഇറക്കി നിലമുഴുത് കൈച്ചാലുകൾ വെട്ടി വൃത്തിയാക്കൽ പൂർത്തിയാക്കിയ ഘട്ടത്തിലുണ്ടായ മട വീഴ്ച ലക്ഷങ്ങളുടെ നഷ്ടമാണ് കർഷർക്ക് ഉണ്ടാക്കിയത്. 

അതേസമയം സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും ദുരിതം പൂര്‍ണമായും ഒഴിഞ്ഞിട്ടില്ല. കോട്ടയം ഒളശയിൽ വെള്ളക്കെട്ടിൽ വീണ മാവുങ്കൽ സ്വദേശി അലൻ ദേവസി മരിച്ചു. ഇന്നലെ രാത്രിയിലാണ് അലൻ വെള്ളക്കെട്ടിൽ വീണത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിൽ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖല പൂ‍ർണമായും വെള്ളത്തിലായി. പല വീടുകളിലും താമസയോഗ്യമല്ലാത്ത സ്ഥിതിയിലാണ്. ജില്ലയിൽ ഇതുവരെ 46 ദുരിതാശ്വാസ ക്യാന്പുകള്‍ തുറന്നു. മീനച്ചിൽ, മണിമല, മൂവാറ്റുപുഴ ആറുകൾ കരകവിഞ്ഞൊഴുകുകയാണ്. രണ്ടാംകൃഷിക്ക് ഒരുക്കിയ പാടശേഖരങ്ങൾ മടവീഴ്ച ഭീഷണിയിലാണ്. ആലപ്പുഴയിൽ കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. ചേന്നങ്കരി, കുട്ടമംഗലം, നെടുമുടി, പൂപ്പള്ളി, എടത്വ പ്രദേശങ്ങളിലെ വീടുകളിൽ കയറിയ വെള്ളം ഇറങ്ങിയിട്ടില്ല. കോട്ടയത്ത് ദുരിതാശ്വാസ ക്യാന്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും ആലപ്പുഴ കുട്ടനാട് താലൂക്കിലേയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.

അതേസമയം കേരളത്തിൽ ജൂൺ ആദ്യ ദിനങ്ങളിൽ അതിശക്ത മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ വകുപ്പ്. ഇത് പ്രകാരം ജൂൺ നാലാം തിയതിവരെ സംസ്ഥാനത്ത് റെഡ്, ഓറഞ്ച് അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ചില ജില്ലകളിൽ യെല്ലോ അലർട്ട് മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്കൂൾ തുറക്കുന്ന ദിവസം കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് ഉള്ളത്. ജൂൺ 3 നാകട്ടെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ജൂൺ 4 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം

മഞ്ഞ അലർട്ട്

02/06/2025 : കണ്ണൂർ, കാസർകോട്
03/06/2025 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
04/06/2025 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്