ഹോട്ടൽ പാർക്കിങ് ഏരിയയിലിരിക്കുകയായിരുന്ന യുവാവിനെ ആക്രമിച്ചു, കവർന്നത് 1.25 ലക്ഷം വിലയുള്ള ഫോൺ, കഴക്കൂട്ടം സ്വദേശിയുടെ ഫോണും കവർന്നു, പ്രതികൾ പിടിയിൽ

Published : May 02, 2026, 10:17 AM IST
arrest

Synopsis

തിരുവനന്തപുരത്ത് രണ്ട് വ്യത്യസ്ത മൊബൈൽ ഫോൺ കവർച്ചാ കേസുകളിലായി അഞ്ച് പേർ അറസ്റ്റിൽ. വട്ടിയൂർക്കാവ്, കന്റോൺമെന്റ് സ്റ്റേഷൻ പരിധികളിലാണ് സംഭവങ്ങൾ നടന്നത്. അറസ്റ്റിലായവരിൽ കന്റോൺമെന്റ് സ്റ്റേഷനിലെ റൗഡി പട്ടികയിലുള്ളയാളും ഉൾപ്പെടുന്നു.

തിരുവനന്തപുരം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന മൊബൈൽ ഫോൺ കവർച്ചാ കേസുകളിൽ അഞ്ച് പേർ പൊലീസ് പിടിയിലായി. വട്ടിയൂർക്കാവ്, കന്റോൺമെന്റ് സ്റ്റേഷൻ പരിധികളിൽ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് പ്രതികളെ പിടികൂടിയത്. ഞായറാഴ്ച രാത്രി 11:15-ഓടെ കഴക്കൂട്ടം സ്വദേശിയായ യുവാവിനെ രണ്ടംഗ സംഘം ആക്രമിച്ച് മൊബൈൽ ഫോൺ തട്ടിയെടുക്കുകയായിരുന്നു. ഈ കേസിൽ രാജാജി നഗർ സ്വദേശികളായ സൂരജ് (24), ​വിവേക് (30), എന്നിവരാണ് കൻ്റോൻമെൻ്റ് പൊലീസിൻ്റെ പിടിയിലായത്.​ സൂരജ് കന്റോൺമെന്റ് സ്റ്റേഷനിലെ റൗഡി പട്ടികയിലുള്ള പ്രതിയാണ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാഞ്ഞിരംപാറയിലുള്ള ഒരു ഹോട്ടലിന്റെ പാർക്കിങ് ഏരിയയിൽ ഇരിക്കുകയായിരുന്ന യുവാവിനെയാണ് മൂന്നംഗ സംഘം ആക്രമിച്ച് ഫോൺ കവർന്നതാണ് വട്ടിയൂർക്കാവ് പരിധിയിലെ കേസ്. ഇന്നലെ അർധരാത്രി 12:15-ഓടെ നടന്ന സംഭവത്തിൽ 1.25 ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണാണ് ഇവർ കവർന്നത്. കേസിൽ പുളിയറക്കോണം സ്വദേശി ​ആദർശ് (24), പിടിപി നഗർ സ്വദേശി ​അഭിലാഷ് (34), വാഴോട്ടുകോണം സ്വദേശി ​നൗഫൽ (25) എന്നിവരാണ് പിടിയിലായത്. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വന്തം ഉടുമുണ്ടൂരി നൽകിയത് അപകടത്തിൽ പെട്ട സ്ത്രീക്ക്, ഷാജിക്ക് ഒരു ലക്ഷം സമ്മാനം; എംസിആർ ടെക്സ്റ്റൈൽസിന്റെ ആദരം
ചെമ്പക സിൽവറോക്സ് സ്കൂളിൽ പുതിയ വിദ്യാർത്ഥി പ്രതിനിധികൾ; ചടങ്ങ് ഐജി അജീത ബീഗം ഉദ്ഘാടനം ചെയ്തു