50 ലക്ഷം കുഴല്‍പ്പണം കവർന്നു; രണ്ട് മാസത്തിനു ശേഷം പ്രതി കീഴടങ്ങി

Published : Jul 18, 2022, 07:18 PM ISTUpdated : Jul 18, 2022, 07:49 PM IST
 50 ലക്ഷം കുഴല്‍പ്പണം കവർന്നു; രണ്ട് മാസത്തിനു ശേഷം പ്രതി കീഴടങ്ങി

Synopsis

കഴിഞ്ഞ മെയ് മാസം 18ന് കുഴല്‍പ്പണവുമായി ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്നയാളെ മഞ്ചേരി വീമ്പൂരില്‍ വച്ച് മോട്ടോര്‍സൈക്കിളില്‍ വന്ന് ഇടിച്ചു വീഴ്ത്തി കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് 50 ലക്ഷം രൂപയുടെ കുഴല്‍പ്പണം കവര്‍ച്ച ചെയ്യുകയായിരുന്നു

മലപ്പുറം: മുളകുപൊടിയെറിഞ്ഞ് 50 ലക്ഷം കുഴല്‍പ്പണം കവർന്നു. രണ്ട് മാസത്തിനു ശേഷം പ്രതി കീഴടങ്ങി. കഴിഞ്ഞ മെയ് മാസം 18ന് കുഴല്‍പ്പണവുമായി ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്നയാളെ മഞ്ചേരി വീമ്പൂരില്‍ വച്ച് മോട്ടോര്‍സൈക്കിളില്‍ വന്ന് ഇടിച്ചു വീഴ്ത്തി കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് 50 ലക്ഷം രൂപയുടെ കുഴല്‍പ്പണം കവര്‍ച്ച ചെയ്യുകയായിരുന്നു. സംഭവത്തില്‍ മുഖ്യപ്രതിയായ എടവണ്ണ ചാത്തല്ലൂര്‍ സ്വദേശി ഉഴുന്നന്‍ അബ്ദുല്‍ നാസര്‍ മകന്‍ ഉഴുന്നന്‍ സുനീബ് (29)ആണ് ഇന്ന് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ കീഴടങ്ങി.

സംഭവത്തിനുശേഷം തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കഴിഞ്ഞു വരികയായിരുന്നു. നേരത്തെ കേസിലെ കൂട്ട് പ്രതിയെ ഡല്‍ഹിയില്‍ വെച്ച് മഞ്ചേരി പോലീസ് പിടികൂടിയിരുന്നു. പ്രതി പൊലീസ് മുന്‍പാകെ കുറ്റം സമ്മതിച്ചു. ആഡംബര ജീവിതം നയിക്കാന്‍ ആണ് പ്രതി പണം ഉപയോഗിക്കുന്നത്, നിരവധി തവണ സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട പ്രതി ആദ്യമായാണ് പിടിക്കപ്പെടുന്നത്.

Read more: വിവാഹ സൽക്കാരത്തിനിടെ വാക്കേറ്റം; യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍

കുഴല്‍പ്പണം ആയതിനാല്‍ പരാതി ഇല്ലാത്തതിനാല്‍ പ്രതി മുന്‍പ് രക്ഷപെടുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട എല്ലാവരുടെയും സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുന്നതിനായി പോലീസ് എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ റിപ്പോര്‍ട്ട് നല്‍കും.

Read more:  കൊടുവള്ളിയിൽ പൊലീസിന്റെ കുഴൽപ്പണ വേട്ട; 8, 74, 000 രൂപയുമായി രണ്ടു പേർ പിടിയിൽ

Read more:റെയിൽവേ ട്രാക്കുകളിൽ മയക്കുമരുന്ന് ഉപയോഗം: ഒമ്പതാം ക്ലാസുകാരൻ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

PREV
click me!

Recommended Stories

പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്ടത് അധ്യാപകൻ, ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വീടിന് മുകളിൽ ഉഗ്രശബ്ദം, ഞെട്ടിത്തരിച്ച് വീട്ടുകാർ; ആകാശത്ത് നിന്ന് വീടിന് മുകളില്‍ പതിച്ചത് 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട