കണ്ണിൽ മുളകുപൊടിയെറിഞ്ഞ് അരക്കോടിയുടെ കുഴൽപ്പണം കവർന്നു; കേസുണ്ടാകില്ല കരുതി, രണ്ടാം മാസം പ്രതി കീഴടങ്ങി

Published : Jul 18, 2022, 06:21 PM ISTUpdated : Jul 19, 2022, 08:48 PM IST
കണ്ണിൽ മുളകുപൊടിയെറിഞ്ഞ് അരക്കോടിയുടെ കുഴൽപ്പണം കവർന്നു; കേസുണ്ടാകില്ല കരുതി, രണ്ടാം മാസം പ്രതി കീഴടങ്ങി

Synopsis

മഞ്ചേരി വീമ്പൂർ വഴി കുഴല്‍പ്പണവുമായി ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്നയാളെ മോട്ടോര്‍സൈക്കിളില്‍ വന്ന് ഇടിച്ചു വീഴ്ത്തി കണ്ണില്‍ മുളക് പൊടിയെറിഞ്ഞാണ് പ്രതി 50 ലക്ഷം തട്ടിയത്

മലപ്പുറം: രണ്ട് മാസങ്ങൾക്ക് മുമ്പ് കുഴൽപ്പണം കവർച്ച നടത്തിയ കേസിലെ പ്രതി ഒടുവിൽ കോടതിയിൽ കീഴടങ്ങി. കുഴല്‍പ്പണവുമായി ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്നയാളെ മോട്ടോര്‍സൈക്കിളില്‍ വന്ന് ഇടിച്ചു വീഴ്ത്തി കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് 50 ലക്ഷം രൂപ കവർച്ച നടത്തിയ കേസിൽ മുഖ്യപ്രതിയായ എടവണ്ണ ചാത്തല്ലൂര്‍ സ്വദേശി ഉഴുന്നന്‍ അബ്ദുല്‍ നാസര്‍ മകന്‍ ഉഴുന്നന്‍ സുനീബ് (29) ആണ് കോടതിയിൽ കീഴടങ്ങിയത്. കഴിഞ്ഞ മെയ് മാസം 18 ാം തിയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

'ബോംബ് രാഷ്ട്രീയം വളർത്തിയത് സി പി എമ്മും ആർ എസ് എസും', കെ സുധാകരന്‍

മഞ്ചേരി വീമ്പൂർ വഴി കുഴല്‍പ്പണവുമായി ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്നയാളെ മോട്ടോര്‍സൈക്കിളില്‍ വന്ന് ഇടിച്ചു വീഴ്ത്തി കണ്ണില്‍ മുളക് പൊടിയെറിഞ്ഞാണ് പ്രതി 50 ലക്ഷം തട്ടിയത്. ഇയാൾ ഇന്ന് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി മുമ്പാകെയാണ് കീഴടങ്ങിയത്. സംഭവത്തിന് ശേഷം തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു പ്രതി.

വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടു

നേരത്തെ കേസിലെ കൂട്ട് പ്രതിയെ ദില്ലിയില്‍ വെച്ച് മഞ്ചേരി പൊലീസ് പിടികൂടിയിരുന്നു. പ്രതി പൊലീസ് മുന്‍പാകെ കുറ്റം സമ്മതിച്ചു. ആഡംബര ജീവിതം നയിക്കാന്‍ ആണ് പ്രതി പണം ഉപയോഗിക്കുന്നത്. നിരവധി തവണ സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട പ്രതി ആദ്യമായാണ് പിടിക്കപ്പെടുന്നത്. കുഴല്‍പ്പണം ആയതിനാല്‍ പരാതി ഇല്ലാത്തതിനാല്‍ പ്രതി മുന്‍പ് രക്ഷപെടുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട എല്ലാവരുടെയും സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുന്നതിനായി പൊലീസ് എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ റിപ്പോര്‍ട്ട് നല്‍കും.

കൊടുവള്ളിയിൽ പൊലീസിന്റെ കുഴൽപ്പണ വേട്ട; 8,74,000 രൂപയുമായി രണ്ടുപേർ പിടിയിൽ

അതേസമയം കൊടുവള്ളിയിൽ ഇന്ന് പൊലീസ് നടത്തിയ കുഴൽപ്പണ വേട്ടയിൽ രണ്ടുപേർ പിടിയിലായി. സ്കൂട്ടറിൽ കടത്തിയ കുഴൽപ്പണമായി രണ്ടു പേരെ കൊടുവള്ളി പൊലീസാണ് പിടികൂടിയത്. കൊടുവള്ളി ചീടിക്കുന്നുമ്മൽ മുഹമ്മദ് ഫാദിൽ (18), ഓമശ്ശേരി എടക്കോട്ട് മുഹമ്മദ് ഷിഹാൻ(18) എന്നിവരാണ് പിടിയിലായത്. സ്കൂട്ടറിൽ ഒളിപ്പിച്ച 8,74,000 രൂപ പോലീസ് പിടിച്ചെടുത്തു. കൊടുവള്ളി ഹൈസ്കൂൾ റോഡിൽ എസ് ഐ. എ.പി അനൂപ്, സി പി ഒ മാരായ റഹീം, സുമേഷ് എന്നിവരടങ്ങിയ സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. പൊലീസിനെ കണ്ട് സ്കൂട്ടർ വെട്ടിച്ച് പോയ ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പണം കോടതിക്ക് കൈമാറുമെന്ന് എസ് ഐ അറിയിച്ചു.

PREV
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്