വിവാഹ സൽക്കാരത്തിനിടെ വാക്കേറ്റം; യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍

By Web TeamFirst Published Jul 18, 2022, 6:57 PM IST
Highlights

കുത്തേറ്റ് ആഴത്തിൽ മുറിവേറ്റ മിഥുൻ അപകടനില തരണം ചെയ്തെങ്കിലും ഐ.സി.യുവിൽ തുടരുന്നതിനാൽ മൊഴി രേഖപ്പെടുത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

തിരുവനന്തപുരം : കാഞ്ഞിരംകുളത്ത് വിവാഹ സൽക്കാരത്തിനിടെ ഉണ്ടായ വാക്കേറ്റത്തിൽ യുവാവിനെ മാരകമായി കുത്തി പരിക്കേൽപ്പിച്ച പ്രതികളിൽ ഒരാളെ കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ ചെവ്വര സ്വദേശി സുനിൽ( 23)നെയാണ് സർക്കിൾ ഇൻസ്പെക്ടർ അജിചന്ദ്രൻ നായരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ വച്ച് പിടികൂടിയത്. 

ചാണി വണ്ടിപ്പുര ഉഷസിൽ മിഥുൻ ജോൺ(23)നാണ് കുത്തേറ്റത്. ആക്രമണം നടത്താൻ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. ഒന്നാം പ്രതിയെ സംഭവം നടന്ന കാഞ്ഞിരംകുളം ദൃശ്യാ ആഡിറ്റോറിയത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുത്തേറ്റ് ആഴത്തിൽ മുറിവേറ്റ മിഥുൻ അപകടനില തരണം ചെയ്തെങ്കിലും ഐ.സി.യുവിൽ തുടരുന്നതിനാൽ മൊഴി രേഖപ്പെടുത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

എന്നാൽ ഒരു പോലീസ് ഉദ്യോഗസ്ഥനും കൂടി ചേർന്നാണ് മിഥുൻ ജോണിനെ ആക്രമിച്ചതെന്നാണ് മിഥുന്‍റെ അച്ഛൻ എം.ജി.ജോൺ ഷൈസൺ പറയുന്നത്. ഈ വിവരം ഉൾപ്പെടുത്തി ആഭ്യന്തര മന്ത്രിയ്ക്കും, ആഭ്യന്തര സെക്രട്ടറിയ്ക്കും റൂറൽ എസ്.പിയ്ക്കും പരാതി നൽകിയിട്ടുണ്ട്. കേസിലെ   മുഴുവൻ പ്രതികളെയും നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരണമെന്ന് മിഥുന്‍റെ അച്ഛന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

Read More :  കൊടുവള്ളിയിൽ പൊലീസിന്റെ കുഴൽപ്പണ വേട്ട; 8,74,000 രൂപയുമായി രണ്ടുപേർ പിടിയിൽ

ക്ഷേത്രത്തില്‍ വച്ച് 'വ്യാജ കല്ല്യാണം' നടത്തി,  യുവതിയെ പീഡിപ്പിച്ച് ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; പ്രതി പിടിയില്‍

മലപ്പുറം: യുവതിയെ പറഞ്ഞ് പറ്റിച്ച് പീഡിപ്പിച്ച ശേഷം ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുളിക്കല്‍ ഒളവെട്ടൂര്‍ ചോലക്കരമ്മന്‍ സുനില്‍ കുമാറിനെ (42) ആണ് കീഴ്‌വായ്പൂര് എസ്എച്ച്ഒ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.  ക്ഷേത്രത്തില്‍ വച്ച് വ്യാജമായി വിവാഹച്ചടങ്ങുകള്‍ നടത്തി നിയമപ്രകാരം വിവാഹം ചെയ്തു എന്ന് വിശ്വസിപ്പിച്ച ശേഷമാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്.

പീഡിപ്പിച്ച ശേഷം മൊബൈല്‍ ഫോണില്‍ യുവതിയുടെ ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന എഴുമറ്റൂര്‍ വിദേശത്ത് ജോലി ചെയ്യുന്ന എഴുമറ്റൂര്‍ സ്വദേശിനിയാണ് പരാതിക്കാരി. 2021 ഫെബ്രുവരി 24ന് ആണ് സുനില്‍ കുമാര്‍ ക്ഷേത്രത്തില്‍ വച്ച് യുവതിയുമായുള്ള വിവാഹച്ചടങ്ങുകള്‍ നടത്തിയത്. നിയമപ്രകാരം വിവാഹം ചെയ്തു എന്ന് വിശ്വസിപ്പിച്ച ശേഷം യുവതിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചു. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ പകകര്‍ത്തി സുഹൃത്തുക്കള്‍ക്കടക്കം അയച്ച് കൊടുത്ത്   പ്രചരിപ്പിച്ചു എന്നാണ് കേസ്.

അമ്പലപ്പുഴയിലെ ലോഡ്ജിലും യുവതിയുടെ വീട്ടിലും പ്രതിയുടെ മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടിലും താമസിപ്പിച്ചാണ് യുവതിയെ പീഡിപ്പിച്ചിരുന്നത്. ഓരോ സ്ഥലത്തുവച്ചും ഇയാള്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു. 

 

click me!