
കൊല്ലം: കൊല്ലം ചാത്തന്നൂരിൽ അയല്‍വാസിയായ വീട്ടമ്മയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ പൊലീസ് പിടിയില്‍. ചാത്തന്നൂര്‍ ഇടനാട് മണിമന്ദിരത്തില്‍ ശിവന്‍കുട്ടി മകന്‍ ബിജുകുമാര്‍(50) ആണ് ചാത്തന്നൂര്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 29ന് വൈകിട്ട് 4 മണിയോടെയാണ് സംഭവം. സമീപവാസിയായ സ്ത്രിയുടെ മകനുമായുള്ള മുന്‍വിരോധത്താല്‍ ബിജുകുമാർ ഇവരുടെ വീട്ടില്‍ കയറി അസഭ്യം പറയുകയും ജനല്‍ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയുമായിരുന്നു.
അയൽവാസി അതിക്രമിച്ച് കയറി വീട് തകർക്കുന്നത് കണ്ട് തടയാനെത്തിയ വീട്ടമ്മയെ പ്രതി കൈയില്‍ കരുതിയിരുന്ന പട്ടിക കഷ്ണം കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പികുയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ചാത്തന്നൂര്‍ പൊലീസ് കഴിഞ്ഞ ദിവസം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചാത്തന്നൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിജയരാഘന്റെ നേതൃത്വത്തില്‍ എസ്.ഐ സന്തോഷ്‌കുമാര്‍ എ.എസ്.ഐ രാജേഷ്, സി.പി.ഒ മാരായ പ്രശാന്ത്, കണ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam