നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; പരിക്കേറ്റ 55കാരൻ മരിച്ചു

Published : Jun 17, 2020, 11:17 PM ISTUpdated : Jun 17, 2020, 11:22 PM IST
നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; പരിക്കേറ്റ 55കാരൻ മരിച്ചു

Synopsis

അപകടത്തിൽ പരിക്ക് പറ്റിയ ഇദ്ദേഹത്തെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട്: കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പരുക്കേറ്റ ആൾ മരിച്ചു. പതിമംഗലം ആമ്പ്രമ്മൽ ചുടലക്കണ്ടിയിൽ സി.കെ. അസീസ് (55 ) ആണ് മരിച്ചത്.

ദേശീയപാതയിൽ കൊടുവള്ളി മദ്രസ്സ ബസാറിൽ വച്ച് ഇന്നലെ രാത്രി വൈകിയായിരുന്നു അപകടം. വയനാട് കമ്പളക്കാടുള്ള ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ നിന്നും തിരിച്ചു വീട്ടിലേക്ക് വരുന്ന വഴി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. 

അപകടത്തിൽ പരിക്ക് പറ്റിയ ഇദ്ദേഹത്തെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് : എ.പി. മൊയ്‌തീൻ ഭാര്യ : റസിയ, മക്കൾ: റിസ്‌വാന, റിൻഷാദ്. 

Read Also: റോഡ് മുറിച്ചു കടക്കുന്നതിനിടെ മിനിലോറി സൈക്കിളിൽ ഇടിച്ചു; ചികിത്സയിലിരുന്ന കയർ ഫാക്ടറി തൊഴിലാളി മരിച്ചു

ബ്രേക്കിന് പകരം യുവതി ചവിട്ടിയത് ആക്സിലേറ്റര്‍, കാര്‍ വീണത് കടലില്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ് വൺ വിദ്യർഥി
പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു, രണ്ടാമത് വീണത് കാറിനു മുകളിലേക്ക്; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു