ജോലി കഴിഞ്ഞ് വീട്ടിൽ പോകവെ ബസിൽ നിന്നുമിറങ്ങിത് മറ്റൊരു ബസിനിടയിലേക്ക്, നെടുമങ്ങാട് 55 കാരിക്ക് ദാരുണാന്ത്യം

Published : Apr 28, 2025, 11:30 AM IST
ജോലി കഴിഞ്ഞ് വീട്ടിൽ പോകവെ ബസിൽ നിന്നുമിറങ്ങിത് മറ്റൊരു ബസിനിടയിലേക്ക്, നെടുമങ്ങാട് 55 കാരിക്ക് ദാരുണാന്ത്യം

Synopsis

ബസിൽ നിന്ന് പുറത്തിറങ്ങവേ അനിതകുമാരി പിറകിൽ നിന്നെത്തിയ കെഎസ്ആർടിസി ഫാസ്റ്റ് ബസിന് ഇടയിൽ പെടുകയായിരുന്നു.

തിരുവനന്തപുരം:  നെടുമങ്ങാട് ഡിപ്പോയിൽ ബസ് ഇറങ്ങനെ മറ്റൊരു ബിസിനിടയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യാത്രക്കാരി മരിച്ചു. ചെല്ലാങ്കോട് കാവിയോട് സ്വദേശിനി അനിതകുമാരി(55) ആണ് മരിച്ചത്. പേരൂർക്കട ഗവ. മോഡൽ ജില്ലാ ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ കെഎസ്ആർടിസി നെടുമങ്ങാട് ബസ് സ്റ്റാൻഡിലാണ് അപകടമുണ്ടായത്.

ഡ്യൂട്ടി കഴിഞ്ഞ് നെടുമങ്ങാട് ഡിപ്പോയിലിറങ്ങി ഭർതൃഗൃഹമായ നന്ദിയോട് ചോനൻവിളയിലേക്ക് പോകാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. ബസിൽ നിന്ന് പുറത്തിറങ്ങവേ അനിതകുമാരി പിറകിൽ നിന്നെത്തിയ കെഎസ്ആർടിസി ഫാസ്റ്റ് ബസിന് ഇടയിൽ പെടുകയായിരുന്നു. എല്ലുകൾക്ക് സാരമായി പരിക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ അന്ത്യം സംഭവിക്കുകയായിരുന്നു. മൃതദേഹം പേരൂർക്കട മോഡൽ ജില്ലാ ആശുപത്രിയിൽ പൊതു ദർശനത്തിനു ശേഷം ഭർതൃഗൃഹത്തിൽ സംസ്കരിച്ചു.

Read More : കൂരാച്ചുണ്ടിൽ കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം സ്വകാര്യ വ്യക്തിയുടെ കിണറില്‍, ദിവസങ്ങളുടെ പഴക്കം

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ