കൊല്ലത്ത് ഒരുവര്‍ഷത്തിനിടെ കിണര്‍ അപകടങ്ങളിൽ മരിച്ചത് ആറ് പേര്‍, സുരക്ഷ ഉറപ്പാക്കാന്‍ നിയന്ത്രണവും പഠനവും

Published : May 15, 2022, 12:03 PM ISTUpdated : May 15, 2022, 12:06 PM IST
കൊല്ലത്ത് ഒരുവര്‍ഷത്തിനിടെ കിണര്‍ അപകടങ്ങളിൽ മരിച്ചത് ആറ് പേര്‍, സുരക്ഷ ഉറപ്പാക്കാന്‍ നിയന്ത്രണവും പഠനവും

Synopsis

കിണര്‍ അപകടങ്ങള്‍ വര്‍ധിച്ച തുടങ്ങിയ സാഹചര്യത്തിൽ ജില്ലാഭരണകൂടം ജിയോളജി വകുപ്പിന്‍റെയും ഭൂഗര്‍ഭ്ഭ ജലവകുപ്പിന്‍റെയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

കൊല്ലം: കൊല്ലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കിണര്‍ ഇടിഞ്ഞുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിക്കുന്നു. ഒരുവര്‍ഷത്തിനിടക്ക് ആറ് പേരാണ് കിണര്‍ അപകടങ്ങളില്‍ കൊല്ലം ജില്ലയില്‍ മാത്രം മരണമടഞ്ഞത്. പെരുമ്പുഴയില്‍ കിണര്‍ നിര്‍മ്മാണത്തിനിടയില്‍ ജീവവായു കിട്ടാതെ നാല് പേരാണ് മരിച്ചത്. കാലപഴക്കം കൊണ്ട്തൊടിഇറക്കുന്നതിനിടയില്‍ വെള്ളിമണ്ണില്‍ കിണര്‍ ഇടിഞ്ഞ് വീണ് മറ്റൊരാളും മരിച്ചു. വള്ളിമണ്ണിലെ അപകടത്തിന്‍റെ ആവര്‍ത്തനം തഴുത്തലയിലുമുണ്ടായി. ഇവിടെയും ഒരുതൊഴിലാളിയുടെ ജീവന്‍ നഷ്ടമായി. മണിക്കൂറുകളോളം രക്ഷപ്രവര്‍ത്തനം നീണ്ടുനിന്നെങ്കിലും ജീവൻ രക്ഷിക്കനായില്ല. 

കിണര്‍ അപകടങ്ങള്‍ വര്‍ധിച്ച തുടങ്ങിയ സാഹചര്യത്തിൽ ജില്ലാഭരണകൂടം ജിയോളജി വകുപ്പിന്‍റെയും ഭൂഗര്‍ഭ്ഭ ജലവകുപ്പിന്‍റെയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മഴക്കാലത്ത് കിണറിന് ഉള്ളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടു വരുന്നതും ജില്ലാഭരണകൂടത്തിന്‍റെ പരിഗണനയിലാണ്. അപകടങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തദ്ദേശഭരണഭരണ സ്ഥാപനങ്ങളുടെ ഇടപടല്‍ ആവശ്യമാണെന്ന് ജനപ്രതിനിധികളും ആവശ്യപ്പെടുന്നു. അപകടങ്ങൾ ആവ‍ത്തിക്കുന്ന സാഹചര്യത്തിൽ കിണര്‍ നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത് പൊലീസും പരിഗണിക്കുന്നു. 

കൊല്ലത്ത് കിണറിടിഞ്ഞ് കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാനായില്ല, മൃതദേഹം പുറത്തെടുത്തു

മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കൊച്ചി: മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍. പാലക്കാട് മലമ്പുഴ സ്വദേശി ദിലീപിനെയാണ് (38)  കൊച്ചി നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ബെംഗളൂരുവില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. 2021 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാനഡയില്‍ താമസിക്കുന്ന യുവതിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ആണ് ദിലീപിന്‍റെ അറസ്റ്റ്.

മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ദിലീപ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും അടുപ്പത്തിലാവുകയായിരുന്നു. കാനഡയില്‍ ജോലി ചെയ്തുവരികയായിരുന്ന യുവതി വിവാഹ മോചനത്തിനുള്ള നടപടികള്‍ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ദിലീപുമായി അടുപ്പത്തിലാവുന്നത്. 2021 ജനുവരിയില്‍ നാട്ടിലെത്തിയ യുവതിയെ ദിലീപ് തന്‍റെ ജന്മദിനം ആഘോഷിക്കാനായി കൊച്ചിയിലേക്ക് വിളിച്ച് വരുത്തി. പിന്നീട് കൊച്ചിയിലെ ഒരു ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

അച്ഛനും മകളും കിണർ കുത്തി, കല്ലുകൾ കെട്ടി ഭംഗിയാക്കി, നിരവധി കുടുംബങ്ങളുടെ ആശ്വാസം

പീഡന ദൃശ്യങ്ങള്‍ ദിലീപ് മൊബൈലില്‍ പകര്‍ത്തിയത് യുവതി അറിഞ്ഞിരുന്നില്ല. കുറച്ച് കാലത്തിന് ശേഷം യുവതി തന്നോട് അകലം പാലിക്കുന്നതായി ദിലീപിന് സംശയം തോന്നി. ഇതോടെ പീഡന ദൃശ്യങ്ങള്‍ ഇയാള്‍ യുവതിയുടെ അച്ഛനും ആദ്യ ഭര്‍ത്താവിനും അയച്ച് കൊടുക്കുകയായിരുന്നു. യുവതിയുടെ പിതാവ് തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ ഇയാള്‍ ബെംഗളൂരുവിലാണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള അന്വേഷണ സംഘം ബെംഗളൂരുവിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു