മാരാരിക്കുളം: ബേക്കറിയിൽ നിന്ന് കളഞ്ഞുകിട്ടിയ 6 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാല ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി മാതൃകയായിരിക്കുകയാണ് ഒരു ബേക്കറി ഉടമ. മാരാരിക്കുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെത്തി പള്ളിയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഡുഡു ബേക്ക്സ് എന്ന സ്ഥാപനത്തിന്റെ ഉടമ രശ്മിയാണ് സത്യസന്ധതയുടെ ഈ മാതൃക കാട്ടിയത്. സെപ്റ്റംബർ 20ന് തന്റെ കടയിൽ വെച്ച് കളഞ്ഞുകിട്ടിയ മാല, രശ്മി ഉടൻതന്നെ മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന്, ജനമൈത്രി പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മാലയുടെ യഥാർത്ഥ ഉടമസ്ഥനായ പള്ളിത്തോട് സ്വദേശി ജോയലിനെ കണ്ടെത്താൻ കഴിഞ്ഞു. സെപ്റ്റംബർ 24ന് മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ വെച്ച് ഇൻസ്പെക്ടർ എസ്എച്ച്ഒ എ വി ബിജുവിന്റെ സാന്നിധ്യത്തിൽ രശ്മി മാല ജോയലിന് കൈമാറി.