ബസിൽ ഉണ്ടായിരുന്ന യാത്രക്കാരായ 3 പെൺകുട്ടികളുടെയും ഡ്രൈവർ സി.ബാബുവിന്റെയും കണ്ടക്ടർ കെ.പ്രസാദിന്റെയും സമയോചിതമായ നടപടികളാണ് പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരികെ നടത്തിയത്

കൊല്ലം: കെ എസ് ആർടിസി ബസിൽ യാത്ര ചെയ്യവേ കുഴഞ്ഞുവീണ പെൺകുട്ടിയെ സമയോചിതമായി ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി ബസ് ജീവനക്കാരും യാത്രക്കാരും. കൊല്ലത്തു നിന്നു കായംകുളത്തേക്കു വരുകയായിരുന്ന കരുനാഗപ്പള്ളി ഡിപ്പോയിലെ ബസിലെ യാത്രക്കാരിയാണ് ഇടപ്പള്ളിക്കോട്ട പിന്നിട്ടപ്പോൾ കുഴഞ്ഞു വീണത്. ബസിൽ ഉണ്ടായിരുന്ന യാത്രക്കാരായ 3 പെൺകുട്ടികളുടെയും ഡ്രൈവർ സി.ബാബുവിന്റെയും കണ്ടക്ടർ കെ.പ്രസാദിന്റെയും സമയോചിതമായ നടപടികളാണ് പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരികെ നടത്തിയത്. പെൺകുട്ടി കുഴഞ്ഞുവീണ ഉടൻ തന്നെ 3 പെൺകുട്ടികളും ചേർന്നു പ്രാഥമിക ചികിത്സ നൽകി. ഡ്രൈവർ സി.ബാബു ബസ് ആംബുലൻസിനെക്കാൾ വേഗത്തിൽ പായിച്ചു. ആദ്യം കണ്ട സ്വകാര്യ ആശുപത്രിയിലേക്ക് പെൺകുട്ടിയേയും എടുത്ത് ഓടി. ബസ് നടുറോഡിൽ നിർത്തിയിട്ടായിരുന്നു ഡ്രൈവർ അസുഖബാധിതയായ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സമയോചിതമായി പ്രാഥമിക ചികിത്സ ലഭ്യമാക്കുകയും കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കുകയും ചെയ്തതാണ് പെൺകുട്ടിയുടെ ജീവൻ രക്ഷപെടാൻ കാരണമായത്. ഇവരുടെ ധീരമായ പ്രവൃത്തിയ്ക്ക് വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം